|    Jun 20 Wed, 2018 9:07 pm
FLASH NEWS
Home   >  National   >  

മുടി മുറിക്കുന്ന ഭൂതമെന്നു വിളിച്ച് ദളിത് വയോധികയെ തല്ലിക്കൊന്നു

Published : 3rd August 2017 | Posted By: shins

ന്യൂഡല്‍ഹി: സ്ത്രീകളുടെ മുടി മുറിക്കുന്ന ഭൂതമെന്ന് പ്രചരിപ്പിച്ചശേഷം ദളിത് വയോധികയെ തല്ലിക്കൊന്നു. മന്ദേവിയെന്ന 65കാരിയാണ് കൊല്ലപ്പെട്ടത്. ആഗ്രയിലെ ഡൗകി പൊലീസ് സ്‌റ്റേഷന്‍ മേഖലയിലെ മട്‌നൈ ഗ്രാമത്തില്‍ അയല്‍ക്കാരായ രണ്ടുപേര്‍ ചേര്‍ന്നാണ് മന്ദേവിയെ തല്ലിക്കൊന്നത്. പ്രദേശത്ത് സ്ത്രീകളുടെ മുടി മുറിക്കുന്ന ഭൂതം വിലസുന്നതായും അത് മന്ദേവിയാണെന്നും പ്രചാരണം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് കൊലപാതകം. പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്. വടിയുപയോഗിച്ചാണ് മാതാവിനെ അവര്‍ അടിച്ചു കൊന്നതെന്ന് മന്ദേവിയുടെ മകന്‍ പോലീസിനോട് പറഞ്ഞു. മന്ദേവിയുടെ തലയിലും കൈകളിലും മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹി, ഗുര്‍ഗൗണ്‍ മേഖലകളില്‍ സ്ത്രീകളുടെ മുറിമുറിക്കുന്ന സംഘമുണ്ടെന്ന പ്രചരണം വ്യാപകമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss