|    Oct 20 Fri, 2017 4:59 am
Home   >  Kerala   >  

മുടിക്കോട് പള്ളിയില്‍ സംഘര്‍ഷം; 20ഓളം പേര്‍ക്ക് പരിക്ക്

Published : 1st August 2017 | Posted By: mi.ptk

മഞ്ചേരി: മുടിക്കോട് പള്ളിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 20ഓളം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ സന്ധ്യാ നമസ്‌കാരത്തിനു ശേഷമാണ് പള്ളിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. പള്ളിയില്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയ ഖത്തീബ് ബഷീര്‍ ദാരിമി ഉള്‍പ്പെടെ ഉള്ളവര്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
ദീര്‍ഘകാലം സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള അവകാശത്തര്‍ക്കത്തെ തുടര്‍ന്ന് പൂട്ടിയിട്ടിരുന്ന പള്ളി ഒരു വര്‍ഷം മുമ്പാണ് കോടതിവിധിയെ തുടര്‍ന്ന് ഇകെ വിഭാഗത്തിന് ലഭിച്ചത്. അന്നുമുതല്‍ പള്ളിയില്‍ അക്രമങ്ങളും തര്‍ക്കങ്ങളും നിലനില്‍ക്കുകയാണ്.കോടതി വിധിയെ തുടര്‍ന്ന് വഖഫ് ബോര്‍ഡ് നടത്തിയ തിരഞ്ഞെടുപ്പിലാണ് ഇകെ വിഭാഗം സുന്നി പാനല്‍ വിജയിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പള്ളിയില്‍ നടന്ന ബക്കറ്റ് പിരിവില്‍ നിന്നും ഒരു വിഭാഗം പണം അപഹരിച്ചതായി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് പലരേയും കസ്റ്റഡിയിലെടുക്കുകയും വിട്ടയ്ക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സംഘര്‍ഷം. പള്ളിയിലും പരിസരത്തും പോലീസ് സുരക്ഷ കര്‍ശനമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക