|    Jan 18 Wed, 2017 5:09 am
FLASH NEWS

മുടങ്ങിയ കുടിവെള്ള വിതരണം പുനസ്ഥാപിക്കാന്‍ നടപടി ആരംഭിച്ചു

Published : 17th July 2016 | Posted By: SMR

തിരുവല്ല: ചങ്ങനാശ്ശേരി, തിരുവല്ല നഗര പ്രദേശങ്ങളില്‍ മുടങ്ങിയ കുടിവെള്ള വിതരണം പുനസ്ഥാപിക്കാന്‍ ജല അതോറിറ്റി നടപടി ആരംഭിച്ചു.
കല്ലിശ്ശേരി കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈന്‍ എംസി റോഡില്‍ പെരുന്തുരുത്തി ഭാഗത്ത് കഴിഞ്ഞ ദിവസം പൊട്ടിയതിനെതുടര്‍ന്ന് പമ്പിംഗ് നിര്‍ത്തിവച്ചതോടെയാണ് ഈ സഗരസഭകളിലേയും, കുറ്റൂര്‍ പഞ്ചായത്തിലേയും ശുദ്ധജല വിതരണം മുടങ്ങിയത്.700 എം.എം.വ്യാസമുള്ള എ.സി. പൈപ്പാണ് പൊട്ടിയത്. പൊട്ടിയ ഭാഗം നീക്കം ചെയ്ത് പുതിയ പൈപ്പ് സ്ഥാപിക്കാനുള്ള പണികര്‍ ധൃതഗതിയില്‍ നടന്നുവരുന്നു.ഇതിനിടെ തിരുവല്ല നഗരസഭയിലും, കുറ്റൂര്‍ പഞ്ചായത്തിലും ജല വിതരണം ഉടന്‍ പുനസ്ഥാപിക്കാനാണ് ജല അതോറിറ്റിയുടെ ശ്രമം. കല്ലിശ്ശേരിയില്‍ നിന്നുള്ള പമ്പിംഗ് മുടക്കാതെ കല്ലിശ്ശേരി മുതല്‍ തിരുവല്ല വരെയുള്ള വാല്‍വുകളില്‍ ക്രമീകരണം നടത്തി ശാഖാ ലൈനുകളില്‍ ജലവിതരണം പരമാവധി വര്‍ദ്ധിപ്പിച്ചും, ലൈനുകള്‍ സൂക്ഷ്മ നിരീക്ഷണത്തിലാക്കി പമ്പിംഗ് ഇടയ്ക്കിടെ നിര്‍ത്തിവച്ച് തിരുവല്ലയിലെ ജലവിതരണം സുഗമമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.ഇതോടെ തിരുവല്ല വരെയുള്ള ജലവിതരണം. ഇന്ന് സാധാരണ നിലയിലെത്തിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പൊട്ടിയഭാഗത്തെ പണികള്‍ ഇന്നോടെ പൂര്‍ത്തിയാക്കി ചങ്ങനാശ്ശേരി ഭാഗത്തേക്കുള്ള ജലവിതരണം നാളെയോടെ പുനസ്ഥാപിക്കാനാവുമെന്നാണ് അധികൃതര്‍ പറയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക