|    Dec 10 Mon, 2018 1:22 am
FLASH NEWS
Home   >  Todays Paper  >  page 10  >  

മുടങ്ങിക്കിടന്ന 48,197 വീടുകള്‍ പൂര്‍ത്തിയായി

Published : 23rd November 2018 | Posted By: kasim kzm

തിരുവനന്തപുരം: വിവിധ പദ്ധതികളില്‍ നിന്ന് വായ്പയെടുത്ത ശേഷം നിര്‍മാണം മുടങ്ങിക്കിടന്ന 48,197 വീടുകള്‍ ലൈഫ് മിഷന്റെ ഭാഗമായി പൂര്‍ത്തിയാക്കിയതായി സര്‍ക്കാര്‍. അപൂര്‍ണ ഭവനങ്ങളായി കണ്ടെത്തിയ 54,036 വീടുകളില്‍ 89.2 ശതമാനം പണി പൂര്‍ത്തിയായി. ബാക്കിയുള്ള 5,839 വീടുകള്‍ താമസിയാതെ പൂര്‍ത്തിയാക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ലൈഫ് മിഷന്‍ സിഇഒയാണ് പുരോഗതി വിശദീകരിച്ചത്.
ഭൂമിയുള്ള ഭവനരഹിതരില്‍ 1,84,255 പേരാണ് ഗുണഭോക്താക്കളായി തിരഞ്ഞെടുക്കപ്പെട്ടത്. ഇവര്‍ക്ക് നാലുലക്ഷം രൂപയാണ് അനുവദിക്കുക. ഗുണഭോക്താക്കളില്‍ 78,565 പേര്‍ രേഖകള്‍ സമര്‍പ്പിച്ച് ധനസഹായത്തിന് അര്‍ഹത നേടിയിട്ടുണ്ട്. ഇതില്‍ 59,600 വീടുകളുടെ നിര്‍മാണം ആരംഭിച്ചു. ബാക്കിയുള്ളവര്‍ക്ക് രേഖകള്‍ ഹാജരാക്കുന്നതിന് ആവശ്യമായ സഹായം ചെയ്തുകൊടുക്കും. തീരദേശസംരക്ഷണനിയമം, തണ്ണീര്‍ത്തടനിയമം എന്നിവയനുസരിച്ച് വീടിന് അനുമതി ലഭിക്കാത്തവരുടെ കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ഭൂരഹിത ഭവനരഹിതര്‍ക്കുള്ള ഭവനസമുച്ചയങ്ങള്‍ പണിയുന്നതിന് 580 ഏക്കര്‍ സ്ഥലം വിവിധ ജില്ലകളില്‍ കണ്ടെത്തിയിട്ടുണ്ട്. വാസയോഗ്യമല്ലാത്ത വീടുകളുടെ നവീകരണം അവസാനഘട്ടമായാണ് ഏറ്റെടുക്കുക. . മന്ത്രിമാരായ എ കെ ബാലന്‍, ഡോ. തോമസ് ഐസക്, കെ കെ ശൈലജ, ജെ മേഴ്‌സിക്കുട്ടിയമ്മ, എം എം മണി, ടി പി രാമകൃഷ്ണന്‍, എ സി മൊയ്തീന്‍, ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss