|    Sep 26 Wed, 2018 6:28 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

മുജാഹിദ് സംസ്ഥാന സമ്മേളനം: യു എ ഇ സ്വാഗത സംഘം രൂപീകരിച്ചു

Published : 9th October 2017 | Posted By: shins

ദുബൈ: ഡിസംബര്‍ 28,29,30,31 തിയ്യതികളില്‍ മലപ്പുറത്ത് വെച്ച് നടക്കുന്ന 9ാമത് മുജാഹിദ് സംസ്ഥാന സമ്മേളത്തിന്റെ വിജയിത്തിനായി ശംസുദ്ധീന്‍ ബിന്‍ മുഹ്യുദ്ദീന്‍ മുഖ്യരക്ഷാധികാരിയും പൊയില്‍ അബ്ദുല്ല ചെയര്‍മാനും, അബ്ദുല്‍ വാഹിദ് മയ്യേരി ജനറല്‍ കണ്‍വീനറുമായി 301  അംഗ യുഎഇ തല സ്വാഗത സംഘം രൂപീകരിച്ചു.
കേരള മുസ്‌ലിം നവേത്ഥാനത്തിന് നേതൃത്വം നല്‍കിയ കേരള ജംഇയത്തുല്‍ മുജാഹിദ്ദീന്റെ കീഴില്‍ രൂപീകൃതമായ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ 1979ലാണ് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചത്. മതം; സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം എന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെ സമ്മേളനം നടത്തുന്നത്. ഇന്ന് ലോകവ്യാപകമായി ഇസ്‌ലാമിന്റെ ചിഹ്നങ്ങളെ തീവ്രവാദവും ഭീകരവാദവുമായി കൂട്ടികെട്ടാന്‍ ആസൂത്രിതമായി ശ്രമം നടന്നുവരുന്നു. ഒരു മനുഷ്യനെ കൊന്നാല്‍ ലോകത്തിലുള്ള മുഴുവന്‍ മനുഷ്യരെയും കൊന്നതിന് തുല്യമാണെന്നും തന്റെ അയല്‍ക്കാരന്‍ പട്ടിണികിടക്കുമ്പോള്‍ വയറുനിറച്ചു ഭക്ഷിക്കുന്നവന്‍ മുസ്‌ലിമല്ലെന്നും ഒരു അമുസ്‌ലിമിന്റെ ശവശരീരത്തിനോട് പോലും അനാദരവ് കാണിക്കരുതെന്നും പഠിപ്പിച്ച മതമാണ് ഇസ്‌ലാം. അതുകൊണ്ട് തികച്ചും കാലിക പ്രസക്തമാണ് ഈ വര്‍ഷത്തെ മുജാഹിദ് സമ്മേളന പ്രമേയം.
എ.പി. അബ്ദുസ്സമദ്, പി.എ. ഹുസൈന്‍, വി.കെ. സകരിയ്യ എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളായും വി.എ. ഹസ്സന്‍ ഫ്‌ളോറ,  ബാവ ഹാജി കുറ്റൂര്‍, ഡോ. പുത്തൂര്‍ റഹ്മാന്‍, വി.കെ. അഷ്‌റഫ്, മുനീര്‍ പി.വി, വി.പി. ശറഫുദ്ദീന്‍, ബഷീര്‍ പടിയത്ത്, ഇബ്‌റാഹിം എളേറ്റില്‍, സി.കെ. മജീദ്, ജാബിര്‍ അബ്ദുല്‍ വഹാബ്, ഡോ. അന്‍വര്‍ അമീന്‍, പി.കെ. അന്‍വര്‍ നഹ, സമീര്‍ ഹോള്‍ഡെ ഗ്രൂപ്പ്, എം.സി.എ ജലീല്‍, പൊട്ടന്‍കണ്ടി അബ്ദുല്ല, പി.എ. റഹ്മാന്‍, പി.പി. അബൂബക്കര്‍, പൊട്ടന്‍ക്കണ്ടി ശെരീഫ് എന്നിവരെ രക്ഷാധികാരികളായും വി.പി. അഹ്മദ് കുട്ടി മദനി, പി. മുഹമ്മദ് കുട്ടി ഹാജി കുറ്റൂര്‍,  എ.കെ. അബ്ദുറഹ്മാന്‍ പയ്യോളി, നാസര്‍ പൊക്രാട്ടില്‍, അസ്സൈനാര്‍ കുറ്റൂര്‍, സഹീര്‍ നരിക്കുനി, മുസ്തഫ കൂറ്റൂര്‍, സാദിഖ് ഏലാങ്കോട്, സമീര്‍ ജലീല്‍ ട്രേഡിംഗ്, അംജത് സാലി, ഹാരിസ് കെ.പി, മുജീബ് ടി.കെ, ഡോ. നിയാസ്, സഈദ് നെല്ലൂര്‍, ഡോ. അബ്ദുല്‍ഖാദര്‍ മുസഫ എന്നിവരെ വൈസ് ചെയര്‍മാന്‍മാരായും ജാഫര്‍ സാദിഖ് കെ.എ, ഫിറോസ് പാലപ്പറ്റ, യൂസഫ് താനാലൂര്‍, അബ്ദുല്‍ ഖാദര്‍ അന്‍സാരി, ബഷീര്‍ എം.യു എന്നിവരെ ജോയിന്റ് കണ്‍വീനര്‍മാരായും തിരഞ്ഞുടുത്തു.
മറ്റു സബ് കമ്മിറ്റി ചെയര്‍മാന്‍ കണ്‍വീനര്‍ യഥാക്രമം; അബ്ദുറഹ്മാന്‍ പറവണ്ണൂര്‍, സലാഹ് അബ്ദുസ്സമദ് (റിസപ്ഷന്‍), ഹുസൈന്‍ കക്കാട്, അബ്ദുന്നാസര്‍ സി.കെ (പ്രബോധനം), അബ്ദുറഹ്മാന്‍ ചീക്കുന്ന്, ശിഹാബ് പാനൂര്‍ (പബ്ലിക് റിലേഷന്‍), മുഹമ്മദ് അലി പാറക്കടവ്, അശ്‌റഫ് മത്തത് (സാമ്പത്തികം), സി. സൈതൂട്ടി, റഫീഖ് ഇ.എം (റജിസ്‌ട്രേഷന്‍), ഫൈസല്‍ എം.കെ, മുജീബ് എക്‌സെല്‍ (പബ്ലിറ്റി), നിസാര്‍ നടുവില്‍, അഷ്‌റഫ് പേരാമ്പ്ര (ഐ.ടി ആന്റ് മള്‍ട്ടിമീഡിയ), നാസര്‍ ഇബ്രാഹിം, പി.എ അബ്ദുല്‍ന്നസീര്‍ (പ്രസ് ആന്‍ഡ് മീഡിയ), ജാബിര്‍ കൊല്ലം, കുഞ്ഞുമുഹമ്മദ് എ.ടി.പി (വളണ്ടിയര്‍), എ.പി അബ്ദുറഹ്മാന്‍, മുഹമ്മദ് ഹനീഫ് ഡി.വി.പി (റഫ്‌റെഷ്‌മെന്റ്), അബൂബക്കര്‍ മണ്ണാര്‍ത്തൊടി, അബ്ദുല്‍വാഹിദ് തിക്കോടി (ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍), ശഹീന്‍ അലി, ഹാറൂന്‍ കക്കാട് (കലാ സാഹിത്യം മത്സരം), ഹനീഫ് സലഫി, അബൂബക്കര്‍ അല്‍ഷാബ് (ട്രാന്‍സ്‌പോര്‍ട്ടേഷന്‍).
യു എ ഇ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.എ. ഹുസൈന്‍ സ്വാഗതം പറഞ്ഞു. വി.കെ. സകരിയ്യ സ്വാഗതസംഘം ഭാരവാഹികളെ പ്രഖ്യാപിച്ചു. മുഹമ്മദ് അലി പാറക്കടവ്, അബ്ദുറഹ്മാന്‍ ചീക്കുന്ന്, അഹ്മദ് കുട്ടി മദനി, അബ്ദുല്‍ വാഹിദ് മയ്യേരി, മുനീര്‍ സ്വാലാഹി എന്നിവര്‍ പ്രസംഗിച്ചു. ജാബിര്‍ കൊല്ലം നന്ദി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss