|    Oct 22 Mon, 2018 12:56 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മുജാഹിദ് ലഘുലേഖ ഹിന്ദുവിരുദ്ധമല്ല:അശോകന്‍ ചരുവില്‍

Published : 1st September 2017 | Posted By: mi.ptk

തൃശൂര്‍: പറവൂരില്‍ വിതരണം ചെയ്ത മുജാഹിദ് ലഘുലേഖ ഹിന്ദു വിരുദ്ധമല്ലെന്ന് പ്രശസ്ത സാഹിത്യകാരന്‍ അശോകന്‍ ചരുവില്‍. ലഘുലേഖ പൂര്‍ണമായും വായിച്ച വ്യക്തിയാണ് ഞാന്‍. മുഹമ്മദ് നബിയെ വിഗ്രഹമായി ആരാധിച്ചാല്‍ പോലും അവര്‍ ഇസ്്‌ലാമിക വിശ്വാസത്തില്‍ നിന്ന് പുറത്താണെന്ന് ലഘുലേഖയില്‍ പറയുന്നുണ്ട്. ബഹുദൈവാരാധനയ്ക്കും വിഗ്രഹാരാധനയ്ക്കും എതിരെയുള്ള വിമര്‍ശനം എന്തടിസ്ഥാനത്തിലാണ് ഹിന്ദു വിരുദ്ധമാവുന്നതെന്നും അദ്ദേഹം ചോദിച്ചു. കേരള മീഡിയ അക്കാദമിയും തൃശൂര്‍ പ്രസ് ക്ലബ്ബും ചേര്‍ന്ന് സംഘടിപ്പിച്ച കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് അനുസ്മരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയതയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ജീര്‍ണിച്ച ഫ്യൂഡല്‍ വ്യവസ്ഥിതികളെ സംരക്ഷിച്ചുകൊണ്ടാണ് വര്‍ഗീയ ശക്തികള്‍ അധികാരത്തിലേറുന്നത്. വര്‍ഗീയതയെ തുറന്ന് കാട്ടാനും മതങ്ങളെ വിമര്‍ശിക്കാനും ദേശീയ പത്രമെന്ന് അവകാശപ്പെടുന്നവര്‍ പോലും ഭയക്കുകയാണെന്നും അശോകന്‍ ചരുവില്‍ കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss