|    Jul 21 Sat, 2018 1:32 pm
FLASH NEWS
Home   >  Kerala   >  

മുജാഹിദുകള്‍ തീവ്രവാദത്തിന് എതിരെന്ന് വിഡി സതീശന്‍

Published : 11th September 2017 | Posted By: shins

കൊച്ചി: പറവൂരില്‍ മുജാഹിദ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി സ്ഥലം എംഎല്‍എ വിഡി സതീശന്‍. മുജാഹിദുകള്‍ തീവ്രവാദത്തിനെതിരായ പ്രവര്‍ത്തനമാണ് നടത്തിയത്. അതേസമയം, ഹിന്ദു ഐക്യ വേദിയിലെ പരിപാടിയില്‍ കെപി ശശികല നടത്തിയ  പ്രസംഗം വിദ്വേഷം ജനിപ്പിക്കുന്നതാണെന്നും വിഡി സതീശന്‍ വ്യക്തമാക്കി. പറവൂരിലെ പരിപാടിയില്‍ ശശികല നടത്തിയ പ്രസംഗം വിദ്വേഷം ജനിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
ആഴ്ചകള്‍ക്കു മുമ്പ് വടക്കന്‍ പറവൂരില്‍ ലഘുലേഖകള്‍ വിതരണം ചെയ്തതിന്റെ പേരിലാണ് വിസ്ഡം ഗ്ലോബല്‍ മിഷന്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്. ഏതാനും പ്രവര്‍ത്തകരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
മുജാഹിദ് പ്രവര്‍ത്തകര്‍ വിതരണം ചെയ്ത ലഘുലേഖകള്‍ താന്‍ വായിച്ചിരുന്നു. അതില്‍ മതസ്പര്‍ധ വളര്‍ത്തുന്ന യാതൊന്നും തന്നെയില്ല. പ്രോത്സാഹിപ്പിക്കപ്പെടേണ്ടവരാണ് അവര്‍. ഐഎസ്, എസ്ഡിപിഐ പോലുള്ള സംഘടനകള്‍ക്ക് എതിരാണ് മുജാഹിദ് പ്രവര്‍ത്തകരുടെ നിലപാട്. തീവ്രവാദത്തിന് എതിരായി നിലപാടെടുത്തവരാണ് അവര്‍-എംഎല്‍എ കൂട്ടിച്ചേര്‍ത്തു. ശശികല വിദ്വേഷപ്രസംഗം നടത്തിയ സംഭവത്തില്‍ പോലീസ് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയിരുന്നു. ഇപ്പോള്‍ ശശികലയ്‌ക്കെതിരേ കേസെടുത്തിരിക്കുന്നു. 153 എ പ്രകാരം കേസെടുത്തു കഴിഞ്ഞാല്‍ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുക എന്നതാണ് സാധാരണ ചെയ്യുന്ന നടപടി. ഈ നടപടികളും ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സതീശന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss