|    May 23 Tue, 2017 10:27 pm
FLASH NEWS

മുങ്ങി കൊണ്ടിരിക്കുന്ന ഇന്ത്യന്‍ കപ്പലില്‍ നിന്നും 11 ജീവനക്കാരെ രക്ഷപ്പെടുത്തി

Published : 28th August 2016 | Posted By: mi.ptk

ind-ship

മസ്‌കത്ത്:   കടലില്‍ മുങ്ങി കൊണ്ടിരുന്ന ഇന്ത്യന്‍ ചരക്ക് കപ്പലില്‍ നിന്നും 11 ജീവനക്കാരെ ഒമാന്‍ റോയല്‍ പോലീസും മീന്‍ പിടുത്തക്കാരും രക്ഷപ്പെടുത്തി. ഷാര്‍ജ തുറമുഖത്ത് നിന്നും 69 വാഹനങ്ങളും ഭക്ഷ്യ ഉല്‍പ്പന്നങ്ങളും ടയറുകളും എന്‍ജിന്‍ ഓയിലുകളുമായി യെമനിലെ അല്‍ മുഖല്ല തുറമുഖത്തേക്ക് പുറപ്പെട്ടതായിരുന്നു ഈ കപ്പല്‍. ഇന്ത്യയില്‍ നിന്നും ആടുമാടുകളുമായി ദുബയിലേക്ക് പുറപ്പെട്ട കപ്പല്‍ ഇക്കഴിഞ്ഞ ജൂലയില്‍  മസീറ ദ്വീപിന് സമീപം മുങ്ങിയതിനെ തുടര്‍ന്ന് 17 ജീവനക്കാരെയും ഒമാന്‍ റോയല്‍ പോലീസ് രക്ഷപ്പെടുത്തിയിരുന്നു. ഇതേ മാസത്തില്‍ തന്നെ 800 ടണ്‍ പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളുമായി പോയ മറ്റൊരു കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ വെള്ളത്തിലൂടെ ഒലിച്ച് പോയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day