|    Sep 26 Tue, 2017 2:37 pm
Home   >  Kerala   >  

മുങ്ങിയ പ്രതിയെ പിടിക്കാന്‍ പോലിസ് സിപിഎം ഓഫിസ് വളഞ്ഞു

Published : 14th November 2016 | Posted By: Navas Ali kn

gl-sakeer-husain-in-kalamassery-area-committy-office-crowed-ekm

കൊച്ചി/കളമശേരി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്ന കേസില്‍ സിപിഎം ജില്ലാ കമ്മറ്റിയംഗം സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് പിടികൂടാന്‍ പോലിസ് സിപിഎം ഓഫിസ് വളഞ്ഞു. മുന്‍കൂര്‍ ജ്യാമ്യേപക്ഷ ഹൈക്കോടതിയും തള്ളിയതോടെ ഒളിവില്‍ കഴിഞ്ഞിരുന്ന സക്കീര്‍ ഹുസൈന്‍ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സിപിഎം കളമശേരി ഏരിയാ കമ്മിറ്റി ഓഫിസില്‍ എത്തിയത്. അദ്ദേഹത്തെ അറസ്റ്റു ചെയ്യാന്‍ മഫ്തിയിലുള്‍പ്പടെ വന്‍ പോലിസ് സംഘം ഓഫിസിനു വെളിയില്‍ തമ്പടിച്ചിട്ടുണ്ട്. സക്കീര്‍ പാര്‍ട്ടി ഓഫിസില്‍ നിന്നൂം പുറത്തിറങ്ങിയാല്‍ അറസ്റ്റു ചെയ്യാനാണ് പോലീസ് എത്തിയത്.
സക്കീര്‍ ഹുസൈന്‍ ഏരിയ കമ്മിറ്റി ഓഫിസിലുണ്ടെന്നും എന്നാല്‍  കീഴടങ്ങല്‍ ഉടന്‍ ഉണ്ടാകില്ലെന്നും ഏരിയാസെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ടി കെ മോഹനന്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. ജാമ്യാപേക്ഷ തള്ളിയത് സംബന്ധിച്ച് കോടതി തീരുമാനത്തിന്റെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നും ഉത്തരവ് ലഭിച്ചതിനുശേഷം പരിശോധിച്ച് നടപടിസ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സക്കീര്‍ ഹൂസൈന്‍ ഒരാഴ്ചക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍മുമ്പാകെ ഹാജരാകമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക