|    Dec 12 Wed, 2018 1:51 pm
FLASH NEWS

മുങ്ങിയെന്ന് കരുതിയ കോണ്‍ഗ്രസ് എംഎല്‍എയെ കണ്ടെത്തിയത് മുങ്ങല്‍ കുളത്തില്‍

Published : 19th May 2018 | Posted By: mtp rafeek


ഹൈദരാബാദ്: ബിജെപിക്കായി വലവിരിച്ചിരിക്കുന്ന പണച്ചാക്കുകളുടെയും ഭീഷണിയുമായി പിന്നാലെ കൂടിയ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെയും കൈകളില്‍ നിന്ന് രക്ഷപ്പെടാന്‍ 500 കിലോമീറ്റര്‍ അകലെയുള്ള ഹൈദരാബാദിലേക്കാണ് കഴിഞ്ഞ ദിവസം കര്‍ണാടകയിലെ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ കടന്നത്. എംഎല്‍എമാരുടെ മൊബൈല്‍ ഉള്‍പ്പെടെ വാങ്ങിവച്ചാണ് ഹൈദരാബാദിലെ ആഡംബര ഹോട്ടലില്‍ ഇവര്‍ക്ക് താമസമൊരുക്കിയത്.

എന്നാല്‍, ഇന്നലെ പകലില്‍ എണ്ണമെടുത്തപ്പോള്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എയെ കാണാനില്ല. സംസ്ഥാനത്തെ ഏറ്റവും ചെലവേറിയ പ്രദേശങ്ങളിലൊന്നായ ബെന്‍ജാര ഹില്‍സിലെ ഹോട്ടലില്‍ പരിഭ്രാന്തമായ തിരിച്ചിലായിരുന്നു പിന്നീട്. ബാറും റസ്റ്റോറന്റും വാഷ്‌റൂമും ഉള്‍പ്പെടെ തിരഞ്ഞിട്ടും ആളെ കണ്ടെത്താനായില്ല. സ്ഥലത്ത് നിന്ന് മുങ്ങിയോ എന്ന അറിയാല്‍ കാവല്‍ക്കാരോടും അന്വേഷിച്ചു.

അവസാനം തിരച്ചില്‍ അവസാനിച്ചത് ഹോട്ടലിലെ നീന്തല്‍കുളത്തിലാണ്.  ഒരു രാത്രി മുഴുവന്‍ യാത്ര ചെയ്ത് എത്തിയ അദ്ദേഹം വീണ്ടും മറ്റൊരു രാത്രി യാത്രയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നുി. മുങ്ങിയെന്ന് കരുതിയ ആളെ മുങ്ങല്‍ കുളത്തില്‍ കണ്ടെത്തിയതോടെ കോണ്‍ഗ്രസ് നേതാക്കളുടെ ശ്വാസം നേരെ വീണു.

ഹൈദരാബാദില്‍ നിന്ന് ഇന്ന് രാവിലെ 11ന് മുമ്പ് ബംഗളൂരുവിലെത്തുന്നതിന് ആദ്യം വിമാന മാര്‍ഗത്തെക്കുറിച്ചായിരുന്നു ആലോചിച്ചത്. എന്നാല്‍, കഴിഞ്ഞ ദിവസത്തെപ്പോലെ അവസാന  നിമിഷം വിമാന കമ്പനികള്‍ കാലുമാറിയാല്‍ പണിപാളും. ഒടുവില്‍ ബസ്സിനെ തന്നെ ശരണം പ്രാപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss