|    Mar 30 Thu, 2017 6:16 pm
FLASH NEWS

മുങ്ങിമരണങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണം: ദുരന്ത നിവാരണ അതോറിറ്റി

Published : 23rd July 2016 | Posted By: SMR

കൊച്ചി: ജലാശയങ്ങളിലും കടലോരത്തും മുങ്ങിമരണങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു ന ല്‍കി. കേരളത്തില്‍ 2014ല്‍ 1508 മുങ്ങിമരണങ്ങളാണ് ഉണ്ടായതെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. മുങ്ങിമരണം ഒഴിവാക്കുന്നതിന് അതോറിറ്റി മുന്നോട്ടുവച്ചിരിക്കുന്ന പ്രധാന നിര്‍ദേശങ്ങള്‍: കുളം, പുഴ, പാറമട, കടല്‍ എന്നിവിടങ്ങളില്‍ നീന്തുമ്പോള്‍ സാഹസം ഒഴിവാക്കുക, ഒഴുക്കുള്ള വെള്ളം, വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇറങ്ങരുത്, വെള്ളത്തിലൂടെ നടക്കേണ്ടി വന്നാ ല്‍ ഒഴുക്കില്ലാത്ത ഭാഗം തിരഞ്ഞെടുക്കുക, നീന്തല്‍ അറിയില്ലെങ്കില്‍ പുഴ, കായല്‍, കടല്‍ എന്നിവിടങ്ങളില്‍ ഇറങ്ങരുത്, കുട്ടികള്‍ മുതിര്‍ന്ന വ്യക്തിയോടൊപ്പം മാത്രം നീന്താനിറങ്ങുക, അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ മുന്നറിയിപ്പു പ്രദര്‍ശിപ്പിക്കുക, തദ്ദേശവാസികള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തില്‍ പരിശീലനം ന ല്‍കുക, സ്‌കൂളുകളില്‍ ഇത്തരം അപകടങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് അവബോധം നല്‍കുകയും രക്ഷാപ്രവര്‍ത്തനം പരിശീലിപ്പിക്കുകയും ചെയ്യുക, വിനോദയാത്രകളില്‍ കുട്ടികളെ വെള്ളത്തി ല്‍ ഇറക്കാതിരിക്കുക, ബോട്ടിങി ല്‍ സുരക്ഷാ ജാക്കറ്റ് നിര്‍ബന്ധമാക്കുക, വെള്ളത്തിലിറങ്ങുന്നവരെ നിരീക്ഷിക്കാന്‍ കരയില്‍ സംവിധാനമുറപ്പാക്കുക.
അപകടമുണ്ടായാല്‍ ആദ്യത്തെ അഞ്ചു മിനിറ്റ് വളരെ നിര്‍ണായകമാണെന്നും അതോറിറ്റി നിര്‍ദേശങ്ങളില്‍ പറയുന്നു. രക്ഷിക്കാനായി എടുത്തുചാടുന്നതും അപകടമാണ്. കൈ കൊടുത്തു രക്ഷിക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. ഇതു സാധ്യമല്ലെങ്കില്‍ രക്ഷയ്ക്കുതകുന്ന സാമഗ്രികള്‍ എറിഞ്ഞുകൊടുക്കുകയോ വള്ളത്തിലോ തോണിയിലോ തുഴഞ്ഞുചെല്ലുകയോ ചെയ്യുക. നീന്തിച്ചെന്ന് രക്ഷിക്കുന്നത് നാലാമത്തെ മാര്‍ഗം.
അപകടത്തില്‍പ്പെട്ട വ്യക്തിയെ വെള്ളത്തില്‍ നിന്ന് എടുത്തശേഷം സുരക്ഷിത സ്ഥലത്തു കിടത്തണം. തല ചരിച്ചു കിടത്തിയശേഷം വായിലോ മൂക്കിലോ തടസ്സം ഉണ്ടെങ്കില്‍ അത് ആദ്യം നീക്കം ചെയ്യണം. വയറ്റില്‍ വെള്ളമുണ്ടെങ്കിലും ബലം പ്രയോഗിച്ച് പുറത്തെത്തിക്കാന്‍ ശ്രമിക്കാതിരിക്കുക. അബോധാവസ്ഥയിലാണെങ്കില്‍ ഹൃദയസ്പന്ദനം വീണ്ടെടുക്കാനും ശ്വസനം പുനരുജ്ജീവിപ്പിക്കാനും ശ്രമിക്കണം. ഇതോടൊപ്പം ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കണമെന്നും നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day