|    Mar 28 Tue, 2017 2:08 am
FLASH NEWS

മുഗുറുസയ്ക്ക് മടക്കടിക്കറ്റ്; മുറേ മുന്നേറി

Published : 2nd July 2016 | Posted By: SMR

ലണ്ടന്‍: നിലവിലെ ഫ്രഞ്ച് ഓപണ്‍ ചാംപ്യനായ സ്പാനിഷ് വനിതാ താരം ഗബ്രീന്‍ മുഗുറുസ വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി. അതേസമയം, പുരുഷ സിംഗിള്‍സില്‍ ബ്രിട്ടീഷ് സ്റ്റാര്‍ ആന്‍ഡി മുറേ, ജപ്പാന്റെ കെയ് നിഷികോരി, ആസ്‌ത്രേലിയയുടെ ബെര്‍നാര്‍ഡ് ടോമിക്ക് എന്നിവര്‍ മൂന്നാംറൗണ്ടില്‍ കടന്നു.
വനിതാ സിംഗിള്‍സില്‍ പോളണ്ട് താരം അഗ്‌നിയേസ്‌ക റഡ്‌വാന്‍സ്‌ക, റുമാനിയയുടെ സിമോണ ഹാലെപ്, കാനഡയുടെ യുജേനി ബൗച്ചാര്‍ഡ് എന്നിവരും രണ്ടാംറൗണ്ട് മല്‍സരങ്ങളില്‍ ജയം നേടി.
മുഗുറുസയുടെ അപ്രതീക്ഷിത പുറത്താവല്‍ തന്നെയാണ് ടൂര്‍ണമെന്റിന്റെ നാലാംദിനത്തിലെ ഏറ്റവും വലിയ വാര്‍ത്ത. ലോക റാങ്കിങില്‍ രണ്ടാംസ്ഥാനത്തുള്ള മുഗുറുസയെ യോഗ്യതാമല്‍സരം കളിച്ചെത്തിയ സ്ലൊവാക്യന്‍ താരം യാന സെപലോവ ഞെട്ടിക്കുകയായിരുന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നിലവിലെ വിംബിള്‍ഡണ്‍ റണ്ണറപ്പ് കൂടിയായ മുഗുറുസയ്ക്ക് സെപലോവ മടക്കടി ക്കറ്റ് നല്‍കിയത്. സ്‌കോര്‍: 6-3, 6-2.
അതേസമയം, മുറേ 6-3, 6-2, 6-1ന് യെന്‍ സുന്‍ ലുവിനെയും നിഷികോരി 4-6, 6-4, 6-4, 6-2ന് ജൂലിയന്‍ ബെന്നറ്റുവിനെയും ടോമിക്ക് 7-6, 6-3, 6-7, 6-3ന് റാഡു അല്‍ബോട്ടിനെയും തോല്‍പ്പിച്ചു.
വനിതകളില്‍ ബൗച്ചാര്‍ഡ് 6-3, 1-6, 6-1ന് ജൊഹാന്‍ കോന്റയെയും ഹാലെപ് 6-1, 6-1ന് ഫ്രാന്‍സെസ്‌ക ഷിയാവോനിനെയും റഡ്‌വാന്‍സ്‌ക 6-2, 4-6, 9-7ന് അന കൊന്‍ജുവിനെയും പരാജയപ്പെടുത്തി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day