|    Dec 14 Fri, 2018 10:51 am
FLASH NEWS
Home   >  Pravasi  >  Gulf  >  

മുഗള്‍ രാജാക്കന്‍മാരുടെ ഭക്ഷ്യ വിഭവങ്ങളുമായി അര്‍സലാന്‍ ദുബയിലും

Published : 29th November 2018 | Posted By: ke

ദുബായ്: മുഗള്‍ രാജാക്കന്‍മാരുടെ ഭക്ഷ്യ വിഭവങ്ങളുമായി കൊല്‍കൊത്തയിലെ പ്രമുഖ റസ്റ്റാറണ്ട് ശൃംഖലയായ അര്‍സലാന്‍ ദുബയിലും ആരംഭിച്ചു. കരാമയില്‍ ദേ പുട്ട് റസ്റ്ററന്റിനടുത്താണ് ഉത്തരേന്ത്യക്കാരടക്കമുള്ളവരുടെ പ്രിയപ്പെട്ട ഈ റസ്റ്റാറണ്ട് പ്രവര്‍ത്തനം ആരംഭിച്ചത്. മുഗള്‍ ബിരിയാണിയാണ് തങ്ങളുടെ പ്രിയപ്പെട്ട ഭക്ഷ്യ വിഭവമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗ്രൂപ്പിന്റെ ഒന്‍പതാമത്തെ ശാഖയാണ് കരാമയില്‍ പ്രവര്‍ത്തനം ആറംഭിച്ചത്. ഭക്ഷണപ്രിയര്‍ക്ക് മികച്ച അനുഭവം സൃഷ്ടിക്കുന്നതിലൂടെ അര്‍സലാന്‍ ലോകത്തെ മികച്ച റസ്റ്ററന്റ് എന്ന പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്. മീഡിയാ ഫാക്ടറി ഒരുക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കൊല്‍ക്കത്തയില്‍ നിന്നുള്ള പ്രശസ്ത കലാകാരന്മാരും ക്രിക്കറ്റ് താരങ്ങളും പങ്കെടുത്തു. മാനേജിങ് ഡയറക്ടര്‍ അര്‍സാലന്‍ പര്‍വേര്‍സ്, ഡയറക്ടര്‍ റാഗിബ് പര്‍വേസ്, ഷെഫുമാര്‍, മീഡിയാ ഫാക്ടറി ക്രിയേറ്റീവ് ഡയറക്ടര്‍ ഷാ മുഹമ്മദ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss