|    Jul 16 Mon, 2018 4:27 am
FLASH NEWS
Home   >  National   >  

മുഗള്‍ ഭരണാധികാരികള്‍ കവര്‍ച്ചക്കാര്‍; സിലബസില്‍ നിന്നും ഒഴിവാക്കും: മന്ത്രി

Published : 16th September 2017 | Posted By: shadina sdna


ഉത്തര്‍ പ്രദേശ്: ഇനി മുതല്‍ യുപിയിലെ സ്‌കൂളുകളില്‍ മുഗള്‍ ഭരണാധികാരികളെ കുറിച്ച് പഠിപ്പിക്കേണ്ടതില്ലെന്ന് യുപി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ. മുഗള്‍ വംശജര്‍ നമ്മുടെ പൂര്‍വികരല്ല. യഥാര്‍ത്ഥത്തില്‍ അവര്‍ കവര്‍ച്ചക്കാരാണ്. അതിനാല്‍ ഇത് നമ്മുടെ ചരിത്രമല്ല. നമ്മുടെ കുട്ടികള്‍ അസത്യം പഠിക്കുന്നത് ഒഴിവാക്കാന്‍ സിലബസില്‍ നിന്ന് ഇത്തരം ഭാഗങ്ങള്‍ ഒഴിവാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് ചുമതലക്കാരന്‍ കൂടിയായ ദിനേശ് ശര്‍മ വ്യക്തമാക്കി. മുഗളന്‍മാര്‍ നമ്മുടെ രാജ്യത്തെ കൊള്ളയടിക്കുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്നും മുഗളന്‍മാരെ പൂര്‍വികരായി കാണാന്‍ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഭാരതത്തിന്റെ ചരിത്രത്തില്‍ മുഗളന്‍മാര്‍ക്ക് സ്ഥാനമില്ലെന്നു പറഞ്ഞ് നേരത്തെയും ദിനേശ് ശര്‍മ രംഗത്തെത്തിയിരുന്നു. താജ്മഹലിന് ഇന്ത്യന്‍ സംസ്‌കാരവുമായി ബന്ധമില്ലെന്നു യുപി മുഖ്യ മന്ത്രി യോഗി ആദ്യനാഥും പറഞ്ഞിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss