|    Nov 24 Fri, 2017 2:12 am
FLASH NEWS
Home   >  National   >  

മുഗള്‍സാരി റെയില്‍വേ സ്‌റ്റേഷന് ആര്‍എസ്എസ് നേതാവിന്റെ പേരിട്ട് കേന്ദ്രം

Published : 4th August 2017 | Posted By: mi.ptk

ന്യൂഡല്‍ഹി:  വാരണാസിയിലെ മുഗള്‍സാരി റെയില്‍വേ സ്റ്റേഷന് ആര്‍എസ്എസ് നേതാവിന്റെ പേര് നല്‍കി കേന്ദ്രസര്‍ക്കാര്‍. ആര്‍എസ്എസ് നേതാവ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ പേരാണ് റെയില്‍വേ സ്റ്റേഷന് നല്‍കിയിരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് മുഗള്‍സാരി റെയില്‍വേ സ്‌റ്റേഷന്‍ ദീന്‍ ദയാല്‍ ഉപാധ്യായുടെ പേര് നല്‍കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്.
അതേസമയം, കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ എസ്പി, ബിഎസ്പി എംപിമാര്‍ രംഗത്തെത്തി. സ്വാതന്ത്ര്യ സമരത്തില്‍ യാതൊരുവിധ പങ്കും വഹിക്കാത്തവരുടെ പേരുകളാണ് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് നല്‍കുന്നത്. ഇങ്ങനെയാണെങ്കില്‍ രാജ്യത്തിന്റെ പേര് കൂടി മാറ്റിക്കൂടെയെന്നും എസ്പി അംഗങ്ങള്‍ ചോദിച്ചു.
ഇതിന് മുന്‍പും പല റെയില്‍വേ സ്റ്റേഷനുകളുടെയും പേര് കേന്ദ്രസര്‍ക്കാര്‍ മാറ്റിയിരുന്നു. ഛത്രപജി ശിവജി ടെര്‍മിനലിന്റെ പേര് ഛത്രപതി ശിവജി മഹാരാജ എന്നാക്കി മാറ്റിയതുള്‍പ്പെടെ നിരവധി പേരുകളാണ് കേന്ദ്രസര്‍ക്കാര്‍ മാറ്റിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക