|    Sep 22 Fri, 2017 5:17 pm
FLASH NEWS
Home   >  National   >  

മുഗളന്‍മാരെ അപമാനിച്ച് യുപി ഉപമുഖ്യമന്ത്രി

Published : 12th September 2017 | Posted By: shins


ലഖ്‌നോ: മുഗളന്‍മാര്‍ കൊള്ളക്കാരാണെന്നും അവരെ ഇന്ത്യയുടെ പൂര്‍വികരായി കാണാന്‍ കഴിയില്ലെന്നും ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ. ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിക്കുകയല്ലാതെ മറ്റൊന്നും അവര്‍ ചെയ്തിട്ടില്ലെന്നും ദിനേശ് ശര്‍മ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ എല്ലാ മതവിഭാഗക്കാരെയും അംഗീകരിക്കും. എന്നാല്‍, പാകിസ്താന്‍ താലിബാന്‍ സംസ്‌കാരത്തിന് യുപിയില്‍ ഇടമില്ലെന്നും ശര്‍മ പറഞ്ഞു. രാജ്യത്ത് മുസ്‌ലിംകള്‍ അരക്ഷിതാവസ്ഥ അനുഭവിക്കുകയാണെന്ന ഹാമിദ് അന്‍സാരിയുടെ പ്രസ്താവനയെയും നേരത്തെ ശര്‍മ വിമര്‍ശിച്ചിരുന്നു. ഹിന്ദുക്കളെയും മുസ്‌ലിംകളെയും വേര്‍തിരിച്ച് കാണുന്നവരല്ല ബിജെപി സര്‍ക്കാര്‍ എന്നായിരുന്നു മുന്‍ ഉപരാഷ്ട്രപതിയുടെ പ്രസ്താവനയെക്കുറിച്ച് ശര്‍മയുടെ പ്രതികരണം. താജ്മഹലിന് ഇന്ത്യയുടെ സംസ്‌കാരവുമായോ പൈതൃകവുമായോ ബന്ധമില്ലെന്ന ബിജെപി മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്കു പിന്നാലെയാണ് മുഗളന്‍മാര്‍ക്കെതിരേ ഉപമുഖ്യമന്ത്രിയുടെ പരാമര്‍ശം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക