|    Oct 20 Fri, 2017 11:57 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മുഖ്യ വിവരാവകാശ കമ്മീഷണര്‍ക്ക് സ്ഥലം മാറ്റാന്‍ അധികാരമുണ്ട്

Published : 26th October 2016 | Posted By: SMR

മുംബൈ: സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരെ കമ്മീ ഷന്റെ സുഗമമായ പ്രവര്‍ത്തനത്തിനുവേണ്ടി സ്ഥലംമാറ്റാന്‍ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണര്‍ക്ക് അധികാരമുണ്ടെന്ന് ബോംബെ ഹൈക്കോടതി. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ രവീന്ദ്ര ജാദേവിനെ അമരാവതിയില്‍നിന്ന് സ്ഥലംമാറ്റിയതിനെ ചോദ്യംചെയ്തുകൊണ്ട് പൂനെയിലെ പത്രപ്രവര്‍ത്തകന്‍ വിജയ കുംബാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് വി എം കാനസെയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിധി. വിവരാവകാശ കമ്മീഷണര്‍മാരുടെ സ്ഥലംമാറ്റം മുഖ്യ വിവരാവകാശ കമ്മീഷണറുടെ അധികാരപരിധിയില്‍പ്പെട്ടതാണ്. സ്ഥലംമാറ്റത്തില്‍ ഏതെങ്കിലും തരത്തിലുള്ള അഹിതം നടന്നിട്ടുണ്ടെങ്കില്‍ അതു ചോദ്യംചെയ്യാന്‍ അവകാശമു ണ്ട്. എന്നാല്‍ ജാദേവിന്റെ സ്ഥലംമാറ്റത്തില്‍ അങ്ങനെയൊന്ന് കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അതിനാല്‍ ഹരജി തള്ളുകയാണെന്നും കോടതി വിശദമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക