|    Mar 25 Sat, 2017 3:25 am
FLASH NEWS

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കേരളത്തില്‍, പാര്‍ടികളുമായി കൂടിക്കാഴ്ച നടത്തി

Published : 4th February 2016 | Posted By: G.A.G

commissionതിരുവനന്തപുരം : കേരളത്തില്‍ ഏപ്രില്‍ ആദ്യവാരം തിരഞ്ഞെടുപ്പ്  നടത്തണമെന്ന് സിപിഎമ്മും ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ നടത്താമെന്ന്  കോണ്‍ഗ്രസും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ അറിയിച്ചു. നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേരളത്തിലെത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോക്ടര്‍ നസീം സെയ്ദിയുമായി നടത്തിയ ചര്‍ച്ചയിലാണ് പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പു തീയതികള്‍ സംബന്ധിച്ച താല്‍പര്യങ്ങള്‍ അറിയിച്ചത്. വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ക്രമക്കേടുകള്‍ ഉണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കമ്മീഷനെ രേഖാമൂലം അറിയിച്ചു. പരാതികള്‍ പരിശോധിക്കാമെന്ന് കമ്മീഷന്‍ അറിയിച്ചു. കേരളത്തിലെത്തിയ സംഘം  സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പു് ഓഫീസര്‍ ഇ കെ മാജിയുമായി  ഇന്നലെ രാത്രി ചര്‍ച്ച നടത്തിയിരുന്നു.

(Visited 185 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക