മുഖ്യമന്ത്രി സ്ഥാനാര്‍ഥി അഖിലേഷ് യാദവെന്ന് മുലായം സിങ്
Published : 9th January 2017 | Posted By: Navas Ali kn

സമാജ് വാദി പാര്‍ട്ടിയിലെ പിളര്‍പ്പിന് ഒടുവില്‍ നായകീയ അന്ത്യം. അഖിലേഷ് യാദവാണ് വരുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്ഥിയാകുകയെന്ന് മുലായം സിങ് യാദവ് പ്രഖ്യാപിച്ചു. പാര്‍ട്ടി വിഭജിക്കപ്പെടുന്നത് സംബന്ധിച്ച് ഒരു ചോദ്യവും ഉയരുന്നില്ലെന്നും തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണം ഉടന്‍ ആരംഭിക്കുമെന്നും മുലായം കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും മകനുമായ അഖിലേഷ് യാദവുമായി തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും പാര്‍ട്ടിയിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ഒരാള്‍ മാത്രമാണെന്നും നേരത്തെ മുലായം സിങ് പറഞ്ഞിരുന്നു. രാംഗോപാല്‍ യാദവിനെ പേരെടുത്തു പറയാതെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.