|    Jun 22 Fri, 2018 7:06 am
FLASH NEWS
Home   >  National   >  

മുഖ്യമന്ത്രി സ്ഥാനം പങ്കിടില്ല:കുമാരസ്വാമി

Published : 20th May 2018 | Posted By: mi.ptk

ബംഗളൂരു: മുഖ്യമന്ത്രി സ്ഥാനം പങ്കിടാന്‍ ധാരണയില്ലെന്ന് ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.കര്‍ണാടകയില്‍ നിശ്ചിത ഇടവേളയ്ക്കു ശേഷം മുഖ്യമന്ത്രിസ്ഥാനം പങ്കിടാന്‍ ധാരണയില്ലെന്ന് അദ്ദേഹം പറഞ്ഞു.
2006ല്‍ ബിജെപിയുമായി ഇത്തരമൊരു ധാരണയിലായിരുന്നു കുമാരസ്വാമി മുഖ്യമന്ത്രിയായത്. ധാരണ തെറ്റിയതിനാല്‍ 20 മാസം കഴിഞ്ഞപ്പോള്‍ ബന്ധം തകരുകയും ചെയ്തു. അന്ന് ബി.എസ്. യെദ്യൂരപ്പയായിരുന്നു ഉപമുഖ്യമന്ത്രി. എന്നാല്‍ ഇത്തവണ അങ്ങനെ ഉണ്ടാകില്ലെന്ന് കുമാരസ്വാമി വ്യക്തമാക്കി. എന്നാല്‍ ഉപമുഖ്യമന്ത്രി കോണ്‍ഗ്രസില്‍ നിന്നായിരിക്കും.കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജി.പരമേശ്വരയായിരിക്കും ഉപമുഖ്യമന്ത്രിയാവുക എന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ചയാണ് കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ.
അതേസമയം, കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം വൈകാതെ തന്നെ തകരുമെന്നാണു ബിജെപിയുടെ വിലയിരുത്തല്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss