|    Mar 26 Sun, 2017 5:13 am
FLASH NEWS

മുഖ്യമന്ത്രി സന്ദര്‍ശിച്ചു

Published : 5th May 2016 | Posted By: SMR

പെരുമ്പാവൂര്‍: ക്രൂര പീഡനത്തിരയായി കൊല്ലപ്പെട്ട ദലിത് നിയമവിദ്യാര്‍ഥിനി ജിഷയുടെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന മാതാവിനെയും സഹോദരിയെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ ഏഴു മണിയോടെയാണ് മുഖ്യമന്ത്രി പെരുമ്പാവൂരിലെത്തിയത്. ഇടതു സംഘടനകളുടെ പ്രതിഷേധത്തെ വകവയ്ക്കാതെയാണ് ഉമ്മന്‍ചാണ്ടി താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയത്.
മുഖ്യമന്ത്രിക്കെതിരേ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയെങ്കിലും പോലിസിന്റെ അകമ്പടിയോടെ അദ്ദേഹം ആശുപത്രിക്കുള്ളില്‍ പ്രവേശിച്ചു. ജിഷയുടെ സഹോദരി ദീപയ്ക്കും മാതാവ് രാജേശ്വരിക്കും വീട് നിര്‍മിച്ചുനല്‍കുന്നതിന് വിവിധ സംഘടനകള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും അവരെ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയെന്നും ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ജിഷയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും ജിഷയുടെ സഹോദരി ദീപയ്ക്ക് പെരുമ്പാവൂരില്‍ തന്നെ സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. അന്വേഷണം തൃപ്തികരമാണെന്നും അന്വേഷണത്തില്‍ വീഴ്ചയുണ്ടെങ്കില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

(Visited 38 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക