|    Aug 17 Fri, 2018 11:14 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുഖ്യമന്ത്രി സന്ദര്‍ശിക്കും; പരിപാടികള്‍ റദ്ദാക്കി

Published : 11th August 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്തു കാലവര്‍ഷക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മൂന്നു ദിവസത്തെ ഔദ്യോഗിക പരിപാടികള്‍ മുഖ്യമന്ത്രി റദ്ദാക്കി. 12 വരെയുള്ള പൊതുപരിപാടികളാണ് ഒഴിവാക്കിയിരിക്കുന്നത്. തലസ്ഥാനത്തു തുടര്‍ന്നു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. അതേസമയം, മുഖ്യമന്ത്രി ഇന്നു പ്രളയബാധിത പ്രദേശങ്ങ ള്‍ സന്ദര്‍ശിക്കും. രാവിലെ 7.30 മുതലാണു സന്ദര്‍ശനം. ഹെലികോപ്റ്റര്‍ മാര്‍ഗമാവും ദുരിത മേഖലയിലെത്തുക. സംസ്ഥാനത്തു കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നടത്തുന്ന ഔദ്യോഗിക ഓണാഘോഷം മാറ്റിവച്ചേക്കുമെന്നു സൂചനയുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നു മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഓണാഘോഷം റദ്ദാക്കി ആ തുക ദുരിത ബാധിതര്‍ക്കു നല്‍കണമെന്നു നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss