|    Mar 25 Sat, 2017 3:39 am
FLASH NEWS

മുഖ്യമന്ത്രി ശകാരിച്ചെന്ന വാര്‍ത്തകള്‍ തെറ്റെന്ന് ആരോഗ്യമന്ത്രി

Published : 7th October 2016 | Posted By: SMR

തിരുവനന്തപുരം: സ്വാശ്രയ മാനേജ്‌മെന്റുകളുമായി ചര്‍ച്ചകള്‍ നടത്തിയ തന്നെയും ആരോഗ്യ സെക്രട്ടറിയെയും മുഖ്യമന്ത്രി ശകാരിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. സത്യത്തിന്റെ തരിമ്പുപോലും വാര്‍ത്തകളിലില്ലെന്നും ഇതൊന്നുമല്ല സെന്‍സേഷനെന്നും മാധ്യമങ്ങളില്‍നിന്നു സര്‍ക്കാര്‍ ഒന്നും മറച്ചുവച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രിതന്നെ നിയമസഭയില്‍ വ്യക്ത—മാക്കിയിട്ടുണ്ട്.
മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തിയത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ആവശ്യപ്രകാരമാണ്. എന്നാല്‍, ചര്‍ച്ചയില്‍ ഫീസ് കുറയ്ക്കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറായില്ല. മാനേജ്‌മെന്റുകളുടെ നിലപാട് ധിക്കാരപരമാണ്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 10 ലക്ഷം രൂപ ഫീസ് ഈടാക്കി പ്രവേശനം നടത്താന്‍ അനുമതി ലഭിച്ച കരുണ, കണ്ണൂര്‍, കെഎംസിടി മെഡിക്കല്‍ കോളജുകള്‍ക്കെതിരേ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നിയമ പോരാട്ടം തുടരും. സ്വാശ്രയ കോളജുകളിലെ അലോട്ട്‌മെന്റ് സംബന്ധിച്ച് സര്‍ക്കാരിനെതിരേ തികച്ചും തെറ്റായ വാര്‍ത്തകളാണ്  പ്രചരിപ്പിക്കുന്നത്.
സര്‍ക്കാരുമായി കരാറുണ്ടാക്കാത്ത മൂന്നു കോളജുകളും തുടക്കം മുതല്‍തന്നെ സര്‍ക്കാരുമായുള്ള ചര്‍ച്ചകളില്‍നിന്നു മാറിനില്‍ക്കുകയും മുഴുവന്‍ സീറ്റിലും സ്വകാര്യ കോളജുകള്‍ക്ക് അലോട്ട്‌മെന്റ് നടത്താമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോവുകയുമാണ് ചെയ്തത്. ഹൈക്കോടതിയെ സമീപിച്ച് ഈ കോളജുകള്‍ മുഴുവന്‍ സീറ്റുകളിലും 10 ലക്ഷം രൂപ ഫീസ് നിരക്കില്‍ അലോട്ട്‌മെന്റ് നടത്താനുള്ള അനുവാദം സമ്പാദിച്ചു. ഇതിനെതിരേയാണ് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. കോടതി വിധിക്കനുസരിച്ച് മറ്റുകാര്യങ്ങള്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

(Visited 16 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക