|    Jul 21 Fri, 2017 2:19 pm
FLASH NEWS
Home   >  Kerala   >  

മുഖ്യമന്ത്രി വിഎസിനെതിരെ മാനനഷ്ടക്കേസ് നല്‍കി

Published : 28th April 2016 | Posted By: G.A.G

തിരുവനന്തപുരം: തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ പേരില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. താന്‍ 31 അഴിമതിക്കേസുകള്‍ നേരിടുകയാണെന്ന അച്യുതാനന്ദന്റെ ആരോപണത്തിനെതിരെ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് തിരുവനന്തപുരം അഡീഷണല്‍ ജില്ലാ കോടതിയില്‍ മുഖ്യമന്ത്രി കേസുകൊടുത്തത്. വിഎസ് ഉന്നയിച്ച ആരോപണങ്ങള്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന്് ആരോപിച്ച്്് തിരഞ്ഞെടുപ്പു കമ്മീഷനിലും മുഖ്യമന്ത്രി പരാതി നല്‍കി.അടിസ്ഥാനരഹിതമായ ആരോപണങ്ങളും അവയെക്കുറിച്ചുള്ള  അഭിപ്രായപ്രകടനങ്ങളും പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് ഹീനമാര്‍ഗത്തിലൂടെയും അധികാരത്തിലെത്തുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് തനിക്കെതിരായ ആരോപണങ്ങള്‍ എന്ന്് മുഖ്യമന്ത്രി ഹരജിയില്‍ ആരോപിച്ചു.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക