|    Dec 13 Thu, 2018 6:30 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ചര്‍ച്ച കന്നുകാലി സംരക്ഷണം

Published : 6th December 2018 | Posted By: kasim kzm

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങിനെ സംഘപരിവാരം കൊലപ്പെടുത്തിയതിന് പിന്നാലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനായി മുഖ്യമന്ത്രി ആദിത്യനാഥ് വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തില്‍ കൊലപാതകം ചര്‍ച്ചയായില്ല. പകരം കന്നുകാലി സംരക്ഷണം ശക്തിപ്പെടുത്താനും ഗോഹത്യ നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ ഉന്നതതലയോഗം ചേര്‍ന്നത്. പശുക്കളെ എന്തുവിലകൊടുത്തും സംരക്ഷിക്കണമെന്നും ബുലന്ദ്ഷഹറില്‍ ഗോഹത്യനടത്തിയവരെ എത്രയും വേഗം പിടികൂടി ശിക്ഷിക്കാന്‍ പോലിസിനു യോഗം നിര്‍ദേശവും നല്‍കി. യോഗത്തിനു ശേഷം മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലും ഗോഹത്യ നടത്തിയവര്‍ക്കു കര്‍ശന ശിക്ഷനല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സുബോധ് കുമാറിന്റെ കൊലപാതകത്തെ കുറിച്ചു വാര്‍ത്താക്കുറിപ്പില്‍ പരാമര്‍ശമില്ല. അതിനിടെ തിങ്കളാഴ്ച ആക്രമണം നടന്നതിന് 30 കിലോമീറ്റര്‍ അകലെയുള്ള ജഹാംഗീര്‍ ബാദില്‍ ഇന്നലെ രാവിലെ പശുവിന്റെ അവശിഷ്ടം കണ്ടെത്തി. സംഭവമറിഞ്ഞ് ജനക്കൂട്ടം തടിച്ചുകൂടുന്നതിനുമുമ്പുതന്നെ പോലിസ് എത്തി അവ കുഴിച്ചുമൂടി. സംഭവത്തില്‍ അജ്ഞാതരായ ഏതാനും പേര്‍ക്കെതിരേ കേസെടുത്തു. നാലുപേരെ സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തുവരികയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss