|    Sep 26 Wed, 2018 3:57 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

‘മുഖ്യമന്ത്രി മുന്നില്‍നിന്ന് നയിച്ചത് രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കി’

Published : 27th August 2018 | Posted By: kasim kzm

തിരുവനന്തപുരം: കേരളത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നില്‍നിന്ന് നയിക്കുകയായിരുന്നുവെന്ന് വ്യോമസേന സതേണ്‍ എയര്‍ കമാന്‍ഡിങ് ഓഫിസര്‍ എയര്‍ ചീഫ് മാര്‍ഷല്‍ ബി സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൃത്യമായ നിര്‍ദേശങ്ങളാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ലഭിച്ചത്. പ്രശ്‌നബാധിതപ്രദേശങ്ങളില്‍ ഇതുമൂലം കൃത്യമായി കേന്ദ്രീകരിക്കാനായി. ഓരോ ജില്ലാ ആസ്ഥാനത്തും വ്യോമസേനയുടെ ഓരോ ലെയ്‌സണ്‍ ഓഫിസര്‍മാരെ നിയോഗിച്ചതിനാല്‍ ജില്ലകളിലെ ഏകോപനവും ഫലപ്രദമായി. കലക്ടര്‍മാരുടെയും എസ്പിമാരുടെയും പക്കല്‍നിന്നുള്ള വിവരങ്ങളനുസരിച്ച് ഇതുമൂലം കാര്യക്ഷമമായി പ്രവര്‍ത്തിക്കാനായി. 20 കോടി രൂപ വ്യോമസേനയുടെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. വ്യോമസേനയിലെ എല്ലാ ജീവനക്കാരുടെയും ഒരു ദിവസത്തെ ശമ്പളവും ദുരിതാശ്വാസത്തിനായി നല്‍കിയിട്ടുണ്ട്. രണ്ടു മൊബൈല്‍ ആശുപത്രികള്‍ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss