|    Mar 23 Thu, 2017 7:49 am
FLASH NEWS

മുഖ്യമന്ത്രി മാധ്യമങ്ങളെ ഭയപ്പെടുന്നതെന്തിന്: രമേശ് ചെന്നിത്തല

Published : 25th July 2016 | Posted By: SMR

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ ഭയപ്പെടുന്നതെന്തിനെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണ്. മുഖ്യമന്ത്രി മാധ്യമങ്ങളില്‍നിന്ന് ഒളിച്ചോടുകയാണ്. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 48 മണിക്കൂറിനകം ഉത്തരവായി ഇറക്കണമെന്നതു സാധാരണ നടപടിക്രമമാണ്. അതിനുപോലും മുഖ്യമന്ത്രി തയ്യാറാവുന്നില്ല. ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്താനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പോലിസിനു ഗുരുതര വീഴ്ച പറ്റി. കൊച്ചിയിലും തിരുവനന്തപുരത്തും സംഘര്‍ഷമുണ്ടായപ്പോള്‍ പോലിസ് കൈയുംകെട്ടി നോക്കിനില്‍ക്കുകയായിരുന്നു. സമയോചിതമായി ഇടപെട്ടിരുന്നെങ്കില്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

(Visited 21 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക