|    Sep 23 Sun, 2018 4:12 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മുഖ്യമന്ത്രി പിണറായി വിജയന്് തമിഴ്‌നാട്ടില്‍ പൊങ്കാല

Published : 4th June 2018 | Posted By: kasim kzm

എ അബ്ദുല്‍ സമദ്

കുമളി: മംഗളാദേവി കണ്ണകി ക്ഷേത്രം പുനരുദ്ധരിക്കാന്‍ തീരുമാനിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദി രേഖപ്പെടുത്തി തമിഴ്‌നാട്ടില്‍ പൊങ്കാല. മംഗളാദേവി ക്ഷേത്രത്തിന്റെ പുനരുദ്ധാരണം അടിയന്തരമായി നടത്താന്‍ വനം, റവന്യൂ, ആര്‍ക്കിയോളജി വകുപ്പുകള്‍ക്ക് അടുത്തിടെ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ സന്തോഷസൂചകമായാണ് കണ്ണകി ക്ഷേത്രത്തിനു സമീപത്തുള്ള സംസ്ഥാന അതിര്‍ത്തിയിലെ ലോവര്‍ ക്യാംപിലെ ആദിവാസിക്കോളനിയിലെ പളിയക്കുടിയില്‍ തമിഴ്‌നാട് കണ്ണകി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ 50 പൊങ്കാലകള്‍ അര്‍പ്പിച്ചത്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു. കണ്ണകി ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന നശിച്ചുപോയ വിഗ്രഹത്തിനു പകരം പുതിയ വിഗ്രഹം സ്ഥാപിക്കുന്നതിന്റെ ചുമതല ദേവസ്വംബോര്‍ഡിനായിരിക്കും. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ക്കാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. 2016ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം ആര്‍ക്കിയോളജി വകുപ്പ് പുനരുദ്ധാരണം നടത്തണമെന്നാണു തീരുമാനം.
തമിഴ്‌നാട്ടിലെ തേനി ജില്ലയ്ക്ക് സമീപമാണെങ്കിലും ക്ഷേത്രം പൂര്‍ണമായി കേരളത്തിലാണ്. വര്‍ഷംതോറും ചിത്രാപൗര്‍ണമി ഉല്‍സവം ഇവിടെ നടന്നുവരുന്നുണ്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ തമിഴ്‌നാട്ടില്‍ നിന്നാണ് ഇവിടെയെത്തുന്നത്.
അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ തേനി, ഇടുക്കി കലക്ടര്‍മാരുടെ നേതൃത്വത്തിലാണ് ഉല്‍സവം നടത്തുന്നത്. വര്‍ഷങ്ങളായി കണ്ണകി ക്ഷേത്രത്തിന്റെ പുനരുദ്ധാരണം തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്തര്‍ ആവശ്യപ്പെടുന്നതാണ്. എന്നാല്‍ മുന്‍ സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര നടപടികള്‍ കൈക്കൊള്ളാന്‍ തയ്യാറായിരുന്നില്ല.
ഇതിനിടയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനമെടുത്തത്. പൊങ്കാലയ്ക്ക് കണ്ണകി ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി എം രാജേന്ദ്രന്‍ ഐഎഎസ്, തമിഴാതന്‍, മുരുകന്‍, രാജഗണേശന്‍ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss