|    Jun 24 Sun, 2018 1:28 am
FLASH NEWS

മുഖ്യമന്ത്രി പിണറായിയെ വാനോളം പുകഴ്ത്തി തെന്നിന്ത്യന്‍ സൂപ്പര്‍താരം

Published : 19th January 2017 | Posted By: fsq

 

തിരുവനന്തപുരം: ജെല്ലിക്കെട്ട് തമിഴ് മക്കളുടെ വികാരമാണെന്ന് തെന്നിന്ത്യന്‍ സൂപര്‍താരം സൂര്യ. തന്റെ പുതിയ ചിത്രമായ സിങ്കം ത്രീയുടെ പ്രചരണത്തിന് തിരുവനന്തപുരത്തെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷയില്‍ ആരെങ്കിലും കോപ്പിയടിച്ചുവെന്നതിന്റെ പേരില്‍ പരീക്ഷാ സമ്പ്രദായം തന്നെ നിര്‍ത്തലാക്കുന്നതിന് തുല്യമാണ് ഇപ്പോഴത്തെ കോടതി വിധിയെന്ന് സൂര്യ പറഞ്ഞു. രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതായ വാര്‍ത്തകളെക്കുറിച്ച് ചോദിച്ചപ്പോള്‍, താന്‍ അക്കാര്യത്തില്‍ അഭിപ്രായം പറയുന്നില്ലെന്നും സുര്യ മറുപടി നല്‍കി. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം നടന്‍ വാനോളം പുകഴ്ത്തിയതും ശ്രദ്ധേയമായി. സെലിബ്രറ്റികള്‍ക്കും കോര്‍പറേറ്റ്് അധിപന്‍മാര്‍ക്കും അനുകരിക്കാവുന്ന ലാളിത്യത്തിന്റെ നല്ല മാതൃകയാണ് പിണറായി വിജയന്‍. വിമാനത്തില്‍ അദ്ദേഹവുമായി യാത്ര പങ്കിട്ട അനുഭവവും അദ്ദേഹം ആരാധകരുമായി പങ്കുവച്ചു.  ഒരു ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററെ പോലെ ലാളിത്യമുള്ള വേഷവും മാന്യമായ പെരുമാറ്റവും മറ്റ് മുഖ്യമന്ത്രിമാരില്‍ കാണാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss