|    Jul 26 Wed, 2017 8:08 am
FLASH NEWS
Home   >  Kerala   >  

മുഖ്യമന്ത്രി പങ്കെടുക്കേണ്ടെന്ന് ആവശ്യപ്പെട്ടത് താന്‍ തന്നെ, ചടങ്ങ് അലങ്കോലമാകാതിരിക്കാന്‍- വെള്ളാപ്പള്ളി

Published : 17th December 2015 | Posted By: G.A.G

തിരുവനന്തപുരം : ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദനച്ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കേണ്ടെന്ന് ആവശ്യപ്പെട്ടത് താന്‍ തന്നെയാണെന്നും ചടങ്ങ് അലങ്കോലമാകാതിരിക്കാന്‍ വേണ്ടിയായിരുന്നുഅതെന്നും വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രിയെ ചടങ്ങിലേക്ക് ക്ഷണിച്ചത് പ്രതിമാ നിര്‍മാണ സമിതി ജനറല്‍ കണ്‍ വീനര്‍ പ്രൊഫ.ശശികുമാറാണെന്നും വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
എസ്.എന്‍.ട്രസ്റ്റുമായി ബന്ധമുള്ള പ്രത്യേക സമിതിയാണ് പ്രതിമ സ്ഥാപിച്ചത്. പ്രതിമാ നിര്‍മാണത്തില്‍ എസ്.എന്‍.ഡി.പിക്ക് ബന്ധമൊന്നുമില്ല.
തനിക്കെതിരെ കേസെടുത്തതിനാല്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടാകുമെന്ന് ഭയന്നിരുന്നു. ഈസാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് മോശമായതൊന്നും സംഭവിക്കരുതെന്നാണ് താന്‍ ആഗ്രഹിച്ചത്. അദ്ദേഹത്തെ അപമാനിക്കാനോ കൊച്ചാക്കാനോ താന്‍ ശ്രമിച്ചിട്ടില്ല. ചടങ്ങില്‍ പങ്കെടുക്കരുതെന്ന് അറിയിച്ചപ്പോള്‍ വെള്ളാപ്പള്ളിക്ക് വിഷമമുണ്ടാകുന്ന ഒന്നിലും താനില്ലെന്ന് പറഞ്ഞ് വളരെ ആത്മാര്‍ത്ഥമായാണ് മുഖ്യമന്ത്രി ചടങ്ങില്‍ നിന്ന് വിട്ടു നിന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക