|    Oct 22 Mon, 2018 1:26 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുഖ്യമന്ത്രി നിയമവാഴ്ചയെ വെല്ലുവിളിക്കുന്നു: വി എം സുധീരന്‍

Published : 19th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരേ ഉന്നയിക്കപ്പെട്ട ഗുരുതരമായ ആരോപണങ്ങളെ കുറിച്ച് മന്ത്രിയെ മാറ്റിനിര്‍ത്തി അന്വേഷിക്കാന്‍ തയ്യാറാവാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. മന്ത്രിക്കെതിരായ നിരവധി രേഖകള്‍ കാണാതാകുന്ന തികച്ചും അസാധാരണമായ സ്ഥിതിവിശേഷമാണ് വന്നിട്ടുള്ളത്. അധികാരത്തിന്റെ കൈയൂക്കിലാണ് രേഖകളെല്ലാം അപ്രത്യക്ഷമാവുന്നത്. തെളിവുകള്‍ സഹിതം ഇത്രയേറെ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടും മന്ത്രിയെ സംരക്ഷിക്കുന്നതിന് അതീവവ്യഗ്രത കാണിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് തികഞ്ഞ സത്യപ്രതിജ്ഞാലംഘനവും ജനാധിപത്യ കേരളം സ്വീകരിച്ചുവരുന്ന കീഴ്‌വഴക്കങ്ങള്‍ക്ക് വിരുദ്ധവുമാണെന്നും സുധീരന്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss