|    Dec 19 Wed, 2018 6:57 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുഖ്യമന്ത്രി തെരുവില്‍ ഇറങ്ങണോ എന്ന് ഭക്തര്‍ തീരുമാനിക്കും: ബിജെപി

Published : 18th November 2018 | Posted By: kasim kzm

കൊച്ചി: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശബരിമലയെ തകര്‍ക്കാനുള്ള ആസൂത്രിതവും സംഘടിതവുമായ നീക്കങ്ങള്‍ നടക്കുന്നുവെന്നും തന്നിഷ്ടവും ധാര്‍ഷ്ട്യവും പിണറായി തുടരാനാണു ഭാവമെങ്കില്‍ വ്യാപകമായ പ്രതിഷേധം ഉണ്ടാവുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ അതിരുകടക്കുന്നു. അദ്ദേഹം തെരുവില്‍ ഇറങ്ങണോ വേണ്ടയോ എന്ന് ഇവിടത്തെ അയ്യപ്പഭക്തര്‍ തീരുമാനിക്കുന്ന സാഹചര്യമുണ്ടാവും. അത്തരത്തിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നത്. രണ്ടാം വിമോചനസമരത്തെ വിളിച്ചുവരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പിണറായി വിജയനെ കമ്മ്യൂണിസ്റ്റ് ഭൂതം പിടികൂടിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ മനോനില തെറ്റിയ നിലയിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോവുന്നതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss