|    Oct 21 Sun, 2018 2:20 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മുഖ്യമന്ത്രി ഗോളടിച്ചു; ലോകകപ്പിന് ആരവം

Published : 28th September 2017 | Posted By: fsq

 

തിരുവനന്തപുരം: സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഗോള്‍പോസ്റ്റിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായി പന്ത് അടിച്ചു. ‘ഗോള്‍!’ കണ്ടുനിന്നവര്‍ ഹര്‍ഷാരവത്തോടെയും കൈയടിയോടെയും മുഖ്യമന്ത്രിയുടെ ഗോളിനെ സ്വീകരിച്ചു. ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗമായി കായികവകുപ്പും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച വണ്‍ മില്യന്‍ ഫുട്‌ബോള്‍ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രി ഗോള്‍ അടിച്ചതോടെ സംസ്ഥാന വ്യാപകമായി വണ്‍ മില്യന്‍ ഗോള്‍ പരിപാടിക്ക് തുടക്കമായി. മുഖ്യമന്ത്രി ഗോളടിച്ച ശേഷം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ എ സി മൊയ്തീന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, പ്രഫ. സി രവീന്ദ്രനാഥ്, പി തിലോത്തമന്‍, കെ രാജു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരും ഗോളടിച്ചു. മന്ത്രി എം എം മണിയും സന്നിഹിതനായിരുന്നു. തുടര്‍ന്ന് എംഎല്‍എമാരുടെ ഊഴമായിരുന്നു. വണ്‍ മില്യന്‍ ഗോള്‍ പരിപാടി ചരിത്രമായി മാറുമെന്ന് കായികമന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവര്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന വണ്‍ മില്യന്‍ ഗോള്‍ പരിപാടിയില്‍ പങ്കെടുത്തു. സ്‌റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗോള്‍പോസ്റ്റുകള്‍ ഇതിനായി ഒരുക്കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss