|    Dec 11 Tue, 2018 8:43 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

Published : 23rd November 2018 | Posted By: kasim kzm

തിരുവനന്തപുരം: ശബരിമലയിലെ നിലവിലുള്ള സ്ഥിതിഗതികളില്‍ ഗവര്‍ണര്‍ക്കു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ഉച്ചയോടെയാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തിയത്. ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്കു കടുത്ത വിവേചനവും അവഗണനയും നേരിടുന്നതായി ഗവര്‍ണര്‍ക്ക് നിരവധി പരാതികള്‍ ലഭിച്ചിരുന്നു.
സംഘപരിവാര സംഘടനകളില്‍ നിന്നാണ് കൂടുതല്‍ പരാതി ലഭിച്ചത്. രാജ്ഭവനിലെത്തിയ മുഖ്യമന്ത്രി ശബരിമലയില്‍ നിലവിലുള്ള സ്ഥിതിഗതികള്‍ ഗവര്‍ണറെ അറിയിച്ചു. സുപ്രിംകോടതി വിധിയും മറ്റു സാഹചര്യങ്ങളും കണക്കിലെടുത്ത് ശബരിമലയില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടിവന്ന നടപടികളെക്കുറിച്ചും മുഖ്യമന്ത്രി ഗവര്‍ണറെ ധരിപ്പിച്ചുവെന്നാണ് സൂചന. നിരോധനാജ്ഞ, ഹൈക്കോടതി പരാമര്‍ശം മുതലായവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമായി. കേന്ദ്രമന്ത്രിയുടെ പരാതിയെക്കുറിച്ചും സദാശിവം മുഖ്യമന്ത്രിയോട് സംസാരിച്ചു. പ്രശ്‌നങ്ങള്‍ക്കെല്ലാം ഉടന്‍ പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി രാജ്ഭവന്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss