|    Nov 14 Wed, 2018 6:07 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുഖ്യമന്ത്രി കുട്ടനാട്ടിലേക്കില്ല; അവലോകനയോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷനേതാവ്

Published : 5th August 2018 | Posted By: kasim kzm

തിരുവനന്തപുരം: ഇന്ന് ആലപ്പുഴയില്‍ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മഴക്കെടുതി ഏറ്റവും കൂടുതല്‍ നാശം വിതച്ച കുട്ടനാട് സന്ദര്‍ശിക്കില്ല. മുഖ്യമന്ത്രി കുട്ടനാട്ടില്‍ എത്തുമെന്ന് മന്ത്രിമാര്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും നിലവില്‍ തയ്യാറാക്കിയ പരിപാടിയില്‍ ആലപ്പുഴയില്‍ നടക്കുന്ന അവലോകന യോഗത്തില്‍ മാത്രമാണ് മുഖ്യമന്ത്രി പങ്കെടുക്കുക. ഇക്കാര്യവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിനും പോലിസിനും ഇതുവരെ അറിയിപ്പും നല്‍കിയിട്ടില്ല. അതേസമയം, മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്ത സാഹചര്യത്തില്‍ അവലോകന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss