|    Oct 22 Sun, 2017 2:05 pm
FLASH NEWS
Home   >  News now   >  

ഉമ്മന്‍ ചാണ്ടി ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് സരിത

Published : 3rd April 2016 | Posted By: sdq

 

Oommen_Chandy

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് സരിത എസ് നായര്‍. ക്ലിഫ് ഹൗസില്‍ വെച്ചാണ്  മുഖ്യമന്ത്രി പീഡിപ്പിച്ചതെന്നു വ്യക്തമാക്കി 2013 ജൂലൈ 19ന് സരിത എഴുതിയ കത്ത് പുറത്തായി.
ഒരു മുന്‍ കേന്ദ്രമന്ത്രി സംസ്ഥാന മന്ത്രിയുടെ വസതിയില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്നും  പോലിസ് കസ്റ്റഡിയിലിരിക്കെ എഴുതിയ കത്തില്‍ സരിത വ്യക്തമാക്കുന്നു. കേന്ദ്രമന്ത്രിമാര്‍ക്ക് കാഴ്ചവെക്കാന്‍ രമേശ് ചെന്നിത്തലയുടെ പി.എ ശ്രമിച്ചുവെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്.  

 മുഖ്യമന്ത്രിക്ക് വേണ്ടി ഭൂമി ഇടപാട് നടത്തിയിട്ടുണ്ടെന്നും സരിത വ്യക്തമാക്കുന്നുണ്ട്. കൊച്ചിയില്‍ അടക്കം പലയിടത്തും മുഖ്യമന്ത്രിയുടെ ബന്ധുക്കളുടെ പേരില്‍ ഭൂമി വാങ്ങി നല്‍കി. എന്നാല്‍, കമ്മീഷന്‍ നല്‍കാതെ വഞ്ചിച്ചുവെന്നും സരിത ആരോപിക്കുന്നു.

അതേസമയം, ഈ ആരോപണങ്ങള്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള അവസാന ശ്രമമാണെന്നും ഇതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കത്തിലെ വിവരങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക