|    Sep 25 Mon, 2017 10:32 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുഖ്യമന്ത്രി ഉടന്‍ രാജിവയ്ക്കണം: കോടിയേരി

Published : 28th January 2016 | Posted By: SMR

തിരുവനന്തപുരം: സരിതാ നായരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉടനടി രാജിവയ്ക്കണമെന്നും അല്ലാത്ത പക്ഷം ഗവര്‍ണര്‍ ഇടപെട്ട് സര്‍ക്കാരിനെ പുറത്താക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സരിതെയ സ്വാധീനിച്ച് മൊഴി മാറ്റിക്കാന്‍ ശ്രമിച്ച തമ്പാനൂര്‍ രവിക്കെതിരേ കേസെടുക്കണം.
മുഖ്യമന്ത്രി നേരിട്ട് കൈക്കൂലി വാങ്ങിയെന്ന ആരോപണം കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ്. ആത്മാഭിമാനമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി രാജിവയ്ക്കണം. അപമാനകരമായ സ്ഥിതിവിശേഷം അലങ്കാരമായി കൊണ്ടുനടക്കാനാണോ ഭാവമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണം. ഇപ്പോഴത്തെ സ്ഥിതിഗതി ഗവര്‍ണര്‍ വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കരുതുന്നത്. മുഖ്യമന്ത്രി രാജിവയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ ഗവര്‍ണര്‍ ഇടപെടണം. ഇല്ലെങ്കില്‍ സര്‍ക്കാരിനുവേണ്ടി നയപ്രഖ്യാപനം നടത്തുന്നതില്‍ നിന്ന് അദ്ദേഹം പിന്‍മാറണമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക