|    Apr 26 Wed, 2017 7:18 pm

മുഖ്യമന്ത്രി അഭിനവ സ്റ്റാലിന്‍ കളിക്കുന്നു: വി ഡി സതീശന്‍

Published : 7th October 2016 | Posted By: Abbasali tf

ആലപ്പുഴ: അഹങ്കാരത്തിന് കയ്യുംകാലും വെച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനവ സ്റ്റാലിന്‍ കളിക്കുകയാണെന്ന് കെപിസിസി വൈസ്  പ്രസിഡന്റ്് വി ഡി സതീശന്‍ എംഎല്‍എ പറഞ്ഞു. സ്വാശ്രയ മേഖലയിലെ മെഡിക്കല്‍, ദന്തല്‍ കോളജുകളില്‍ അനിയന്ത്രിതമായി ഫീസ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരായ കുട്ടികളുടെ പഠനത്തിന് വേണ്ടിയാണ് യുഡിഎഫ് സമരം നടത്തുന്നത്. സ്വാശ്രയ മാനേജ്‌മെന്റുകളുടെ കൊള്ള അവസാനിപ്പിക്കാനുള്ള അവസരം ഹൈക്കോടതിയില്‍ ഉണ്ടായിട്ടും മാനേജ്‌മെന്റുകളുമായി ഒത്തുകളിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടം എന്‍ആര്‍ഐ സീറ്റുകളുടെ വില ഒരുകോടിക്ക് മുകളില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ്. ഫീസ് കുറയ്ക്കാന്‍ തയ്യാറായ മാനേജ്‌മെന്റുകളെ പോലും സര്‍ക്കാര്‍ വിരട്ടി പിന്തിരിപ്പിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നാല് കരാറുകളിലായി 47,000 രൂപയുടെ മാത്രം വര്‍ധിപ്പിച്ചപ്പോള്‍ എല്‍ഡിഎഫ് നൂറ് ദിനങ്ങള്‍ക്കുള്ളില്‍ ഒറ്റക്കരാറിന്മേല്‍ 65,000 രൂപക്ക് മുകളില്‍ ഫീസ് വര്‍ധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇത്തരം പകല്‍കൊള്ളക്ക് എതിരെ പ്രതികരിക്കാന്‍ മാളത്തില്‍ ഒളിച്ചിരിക്കുന്ന ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ സംഘടനകള്‍പരിച്ചുവിടുകയാണ് വേണ്ടത്. പിണറായിക്ക് ചൂട്ട് പിടിക്കുന്ന സമീപനമാണ് ഇവര്‍ സ്വീകരിക്കുന്നത്. സംസ്ഥാനത്ത് നടക്കുന്ന വിദ്യാഭ്യാസ കൊള്ളയെ ജനങ്ങളെ ബോധിപ്പിക്കാന്‍ യുഡിഎഫ് സമരങ്ങള്‍ക്കായെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം മുരളി അധ്യക്ഷത വഹിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day