|    Jan 19 Thu, 2017 12:21 pm
FLASH NEWS

മുഖ്യമന്ത്രി അടക്കം 42 എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ടു; വീണ്ടും രാഷ്ട്രീയനാടകം

Published : 17th September 2016 | Posted By: SMR

ഇറ്റാനഗര്‍: കോണ്‍ഗ്രസ്സിന്റെ കൈപ്പിടിയില്‍ നിന്ന് അരുണാചല്‍ പ്രദേശ് ഭരണം വീണ്ടും തെന്നി. സുപ്രിംകോടതി വിധിയുടെ പിന്‍ബലത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റ് രണ്ടു മാസം തികയുന്നതിനു മുമ്പ് മുഖ്യമന്ത്രി പേമ ഖണ്ഡു ഉള്‍പ്പെടെ 42 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു. എന്‍ഡിഎ സഖ്യമായ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നതായി ഇവര്‍ പ്രഖ്യാപനം നടത്തി. പുതിയ സാഹചര്യത്തില്‍ എന്‍ഡിഎ ആണ് ഇനി സംസ്ഥാനം ഭരിക്കുക. മുന്‍ മുഖ്യമന്ത്രി നബാം തുകി മാത്രമാണ് കോണ്‍ഗ്രസ്സിനൊപ്പമുള്ള ഏക സാമാജികന്‍.
അത്യന്തം നാടകീയമായ നീക്കങ്ങളാണ് അരുണാചല്‍പ്രദേശില്‍ ഇന്നലെ അരങ്ങേറിയത്. താന്‍ നിയമസഭാ സ്പീക്കറെ കണ്ടെന്നും പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലുമായി കോണ്‍ഗ്രസ് ലയിക്കുകയാണെന്ന കാര്യം സ്പീക്കറെ ബോധിപ്പിച്ചെന്നും മുഖ്യമന്ത്രി പേമ ഖണ്ഡു വ്യക്തമാക്കി. 60 നിയമസഭാംഗങ്ങളുള്ള അരുണാചല്‍പ്രദേശില്‍ കോണ്‍ഗ്രസ്സിന് 47ഉം ബിജെപിക്ക് 11ഉം അംഗങ്ങളാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസ്സിനെ പിന്തുണച്ച രണ്ടു സ്വതന്ത്ര അംഗങ്ങളും പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നു.
ഇതോടെ സഭയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ്സിന്റെ അംഗബലം ഒന്നിലൊതുങ്ങി. നേരത്തേ കോണ്‍ഗ്രസ്സിലെ വിമതവിഭാഗം ബിജെപിയുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടതോടെ നബാം തുകിക്കു കീഴിലുള്ള സര്‍ക്കാര്‍ തകര്‍ന്നിരുന്നു.
അടുത്തിടെ ജീവനൊടുക്കിയ കലിഖോ പുലിന്റെ നേതൃത്വത്തിലുള്ള വിമതരായിരുന്നു ബിജെപിയുടെ പിന്തുണയോടെ അഞ്ചു മാസം ഭരണം നിയന്ത്രിച്ചിരുന്നത്. എന്നാല്‍, ജൂലൈയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ സുപ്രിംകോടതി പുനഃസ്ഥാപിച്ചു. വിമതരെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് ഭരണം അട്ടിമറിച്ച ബിജെപിയുടെ നീക്കം ചരിത്രവിധിയിലൂടെ അസാധുവാക്കുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നടത്തിയ അനുരഞ്ജന നീക്കത്തിലൂടെ വിമതരെ തിരിച്ചെത്തിച്ച് പേമ ഖണ്ഡുവിനെ മുഖ്യമന്ത്രിയാക്കി ജൂലൈയില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിച്ചു. കലിഖോ പുലിന്റെ മരണം  കോണ്‍ഗ്രസ്സിനെതിരായ പ്രതിഷേധത്തിനു കാരണമായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക