|    Jan 23 Mon, 2017 10:36 pm

മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിവച്ച് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

Published : 26th August 2016 | Posted By: mi.ptk

murder

ആലപ്പുഴ: മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും കത്തെഴുതിവച്ച് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. മകളെ നിരന്തരം ശല്യപ്പെടുത്തുന്ന ആള്‍ക്കെതിരെ പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത എഎസ്‌ഐ കുഞ്ഞുമോന്റെ പേര് എഴുതിവച്ചാണ് ആലപ്പുഴ കോട്ടപ്പള്ളി സ്വദേശി കൃഷ്ണകുമാര്‍ ആത്മഹത്യ ചെയ്തത്. കുഞ്ഞുമോനെ പോലുള്ളവര്‍ സര്‍വീസില്‍ ഇരുന്നാല്‍ പാവപ്പെട്ട പെണ്‍കുട്ടികളുടെ ജീവനും മാനത്തിനും ഒരു വിലയും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിയ്‌ക്കെഴുതിയ കത്തില്‍ പറയുന്നു.
കൃഷ്ണകുമാറിന്റെ മകളെ കോട്ടപ്പള്ളി അംഗനവാടിയ്ക്ക് സമീപമുള്ള ഉണ്ണി എന്നയാള്‍ നിരന്തരം ശല്യം ചെയ്യുന്നു എന്ന് കാണിച്ചാണ് പരാതി നല്‍കിയത്. പാരാതിയില്‍ നടപടിയെടുക്കാത്ത പോലീസ് മകനെ മര്‍ദ്ദിക്കുമെന്നും നട്ടെല്ല് ചവിട്ടിയൊടിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതുപോലെ നരാധമന്മാരായ പോലീസുകാര്‍ തന്റെ മരണം കൊണ്ടെങ്കിലും പാഠം പഠിക്കട്ടെയെന്ന് കൃഷ്ണകുമാര്‍ കത്തില്‍ പറയുന്നു. ഇവരെ പോലുള്ളവര്‍ ഉദ്യോഗത്തിലിരുന്നാല്‍ പാവപ്പെട്ട പെണ്‍കുട്ടികളുടെ ജീവനും മാനത്തിനും ഒരു വിലയും ഇല്ലാതാകുമെന്നും തന്റെ മരണം കൊണ്ട് ഇതിനൊരു മാറ്റം വേണമെന്നും കത്തില്‍ പറയുന്നുണ്ട്.
അഞ്ച് ദിവസം മുന്‍പ് തന്റെ ഭാര്യയും മകളും നല്‍കിയ പരാതിയിന്മേല്‍ തൃക്കുന്നപ്പുഴ എഎസ്‌ഐ കുഞ്ഞുമോന്‍ പണം വാങ്ങി യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും കത്തില്‍ പറയുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 262 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക