|    Jul 21 Fri, 2017 8:27 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് സരിത എസ് നായര്‍

Published : 8th April 2016 | Posted By: SMR

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്ന കത്ത് തന്റേതുതന്നെയെന്ന് ആവര്‍ത്തിച്ച് സരിത എസ് നായര്‍ രംഗത്ത്. അത് തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് തയ്യാറാണെന്നും സരിത ദൃശ്യമാധ്യമങ്ങളോട് പറഞ്ഞു. തന്റെ ആരോപണങ്ങള്‍ക്കൊന്നും തെളിവില്ലെന്നു പറയുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നുണപരിശോധനയ്ക്ക് തയ്യാറാണോ എന്നും സരിത ചോദിച്ചു.
തന്റെ കൈവശമുള്ള വീഡിയോദൃശ്യങ്ങള്‍ പൊതുജനങ്ങളിലൂടെ പുറത്തുവിടുമെന്നും സരിത പറഞ്ഞു. 41 മിനിറ്റ്‌വരെ ദൈര്‍ഘ്യമുള്ള 18 വീഡിയോ ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ട്. തന്റെ ആദ്യകത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടായിരുന്നു. അതുകൊണ്ടാണ് ബെന്നി ബെഹനാന്‍ എംഎല്‍എ, തമ്പാനൂര്‍ രവി എന്നിവര്‍ തന്നെ വിളിച്ചതെന്നും സരിത പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക