|    Aug 21 Mon, 2017 9:31 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുഖ്യമന്ത്രിയെ വിമര്‍ശിച്ച സിപിഐ ജില്ലാ സെക്രട്ടറി വെട്ടില്‍; പാര്‍ട്ടി വിശദീകരണം തേടി

Published : 6th August 2017 | Posted By: fsq

 

കൊച്ചി: മുഖ്യമന്ത്രിയെ വിമര്‍ശിച്ച്്് സിപിഐ എറണാകുളം ജില്ലാസെക്രട്ടറി വെട്ടിലായി. സംഭവം വിവാദമായതോടെ പാര്‍ടി നേതൃത്വം വിശദീകരണം ചോദിച്ചപ്പോള്‍ മാധ്യമങ്ങളെ പഴിചാരി തലയൂരാനായി ശ്രമം. താനും ഒന്ന്‌രണ്ട് ആള്‍ക്കാരും മാത്രം മതിയെന്ന് പറയുന്ന മന്ദബുദ്ധികള്‍ നമ്മുടെ നാട്ടിലുണ്ട്. അവരില്‍ ചിലര്‍ മുഖ്യമന്ത്രിയുടെ ഉപദേശകാരായി കൂടിയിട്ടുണ്ട്. അവരുടെ ഉപദേശം മുഖ്യമന്ത്രി കേട്ടാല്‍ കേരളം തകരുമെന്നായിരുന്നു സിപിഐ എറണാകളം ജില്ലാസെക്രട്ടറി പി രാജു എറണാകുളത്ത് നടന്ന പൊതുപരിപാടിയില്‍ പ്രസംഗിച്ചത്. ഇത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ രാജുവിനോട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിശദീകരണം തേടിയെന്നാണ് അറിയുന്നത്. സംഭവം വിവാദമായതോടെ കെഎസ്ആര്‍ടിസിയിലെ തൊഴിലാളികളുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് താന്‍ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി വിശദീകരണം ചോദിച്ചാല്‍ നല്‍കുമെന്നും പി രാജു പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.മുഖ്യമന്ത്രിയെ ഉപദേശിക്കുന്നവര്‍ മന്ദബുദ്ധികളാണെന്ന് താന്‍ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കാന്‍ സിഐടിയു യൂനിയനിലെ തൊഴിലാളികള്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ അവര്‍ കേരളത്തിന്റെ ചരിത്രമറിയാത്തവരാണെന്നാണ് താന്‍ പറഞ്ഞത്. മുഖ്യമന്ത്രി പേടിച്ച് പനി വരുന്നയാളാണെന്നും താന്‍ പറഞ്ഞിട്ടില്ല. വേറെ ആരെങ്കിലും പ്രസംഗിച്ചത് തന്റെ പേരില്‍ എടുത്തു കൊടുത്തതായിരിക്കും. അതേസമയം ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരുടെ സ്ഥലംമാറ്റവിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നു തന്നെയാണ് തന്റെ അഭിപ്രായം. വിഷയത്തില്‍ ഗതാഗത മന്ത്രിയും എംഡിയും അല്ല ഇടപെേടണ്ടത്. 350ഓളം തൊഴിലാളികളെ തലങ്ങും വിലങ്ങും മാറ്റുമ്പോള്‍ അതില്‍ കേരളത്തിലെ മുഖ്യമന്ത്രി ഇടപെട്ട് പ്രശ്‌നം പരിഹരിക്കണം. അദ്ദേഹം ഇടപെടുമെന്നു തന്നെയാണ് തങ്ങള്‍ കരുതുന്നതെന്നും പി രാജു പറഞ്ഞു. തന്നോട് പാര്‍ട്ടി ചോദിച്ചാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി വിശദീകരണം നല്‍കും. എന്നാല്‍, ഇതുവരെ തനിക്ക് അത്തരത്തിലുള്ള യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നും പി രാജു പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക