|    Sep 24 Mon, 2018 11:56 am
Home   >  Kerala   >  

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍

Published : 31st December 2017 | Posted By: mi.ptk

പന്തളം: മുഖ്യമന്ത്രിയെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവാവിനെ പന്തളം പോലീസ് അറസ്റ്റു ചെയ്തു. കുളനട ഞെട്ടൂര്‍ മാളു ഭവനില്‍ മണികുട്ടന്‍ എന്നു വിളിക്കുന്ന മിഥുന്‍ (19) ആണ് അറസ്റ്റിലായത്.


നാലു മാസം മുമ്പാണ് അറസ്റ്റിനു കാരണമായ പോസ്റ്റ്ഇട്ടത്. കുളനട സി പി എം ലോക്കല്‍ സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇന്നു രാവിലെ വീട്ടിലെത്തിയ പ്രതിയെ എസ്‌ഐ ബി സജീഷ് കുമാറിന്റെ നേതൃത്തത്തിലുള്ള പോലിസ് അറസ്റ്റു ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss