|    Jul 22 Sat, 2017 8:32 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുഖ്യമന്ത്രിയെ പുറത്താക്കാന്‍ ഗവര്‍ണര്‍ ഇടപെടണം: അഡ്വ. കെ എം അഷ്‌റഫ്

Published : 28th January 2016 | Posted By: SMR

കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും കോഴവാങ്ങിയെന്ന സരിതാ നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെ പുറത്താക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ് ആവശ്യപ്പെട്ടു.
ആവര്‍ത്തിച്ച് വരുന്ന അഴിമതി ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണെന്ന് പറയുന്ന പതിവുരീതി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രിക്ക് 190 ലക്ഷം രൂപയും വൈദ്യു—തി മന്ത്രി ആര്യാടന്‍ മുഹമ്മദിന് 40 ലക്ഷം രൂപയും നല്‍കിയെന്ന് സോളാര്‍ കമ്മീഷനു മുന്നില്‍ നല്‍കിയ മൊഴിയുടെ പശ്ചാത്തലത്തില്‍ ആരോപണ വിധേയരായ മന്ത്രിമാര്‍ക്കെതിരേ കേസെടുത്ത് അന്വേഷണത്തിന് തയ്യാറാവണം. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഉദ്യോഗസ്ഥന്‍മാരില്‍ നിന്നു നീതിപൂര്‍വമായ ഒരന്വേഷണം സാധ്യമല്ലെന്നിരിക്കെ മുഖ്യമന്ത്രിയെ തദ്സ്ഥാനത്തു നിന്ന് മാറ്റാന്‍ നിയമ പരമായ മാര്‍ഗങ്ങള്‍ കൈക്കൊള്ളാന്‍ ഗവര്‍ണര്‍ തയ്യാറാവണം.
താന്‍ പിടിക്കപ്പെടുമെന്നുള്ള ഭയം മൂലമാണ് മുഖ്യമന്ത്രി രാജിവയ്ക്കാത്തതെന്നു സംശയിക്കേണ്ട സാഹചര്യമാണുള്ളത്. ഗുരുതരമായ ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കെതിരേ ആവര്‍ത്തിച്ചുവരുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ അടിയന്തരമായി ഇടപെടണമന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക