|    Jul 26 Wed, 2017 8:27 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മുഖ്യമന്ത്രിയെ പരിഹസിച്ച് പോസ്റ്റ്: പോലിസുകാരന് സസ്‌പെന്‍ഷന്‍

Published : 5th August 2016 | Posted By: SMR

pinarayi

ആലപ്പുഴ: മുഖ്യമന്ത്രിയെ പരിഹസിക്കുന്ന വിധം ഫേ—സ്ബുക്കില്‍ പോസ്റ്റിട്ട പോലിസുകാരനു സസ്‌പെന്‍ഷന്‍. ആലപ്പുഴ എആര്‍ ക്യാംപിലെ സിവില്‍ പോലിസ് ഓഫിസര്‍ മാവേലിക്കര സ്വദേശി രാജഗോപാലിനെയാണ് അന്വേഷണ വിധേയമായി ജില്ലാ പോലിസ് മേധാവി സസ്‌പെന്‍ഡ് ചെയ്തത്. അഭിഭാഷകരും മാധ്യമങ്ങളും തമ്മിലുള്ള പ്രശ്‌നത്തില്‍ കോഴിക്കോട് ടൗണ്‍ എസ്‌ഐ പി എം വിമോദിനെ സസ്‌പെന്‍ഡ് ചെയ്തതിനെതിരേയാണ് പോസ്റ്റിട്ടത്.
ഇന്നലെ രാവിലെ ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് വാര്‍ത്ത പ്രചരിച്ചതോടെ രാജഗോപാലിന്റെ മൊഴി രേഖപ്പെടുത്താനും വകുപ്പുതല അന്വേഷണം നടത്താനും തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച എആര്‍ ക്യാംപ് ഡെപ്യൂട്ടി കമാന്‍ഡന്റ് ഐവാന്‍ രത്തിനം ജില്ലാ പോലിസ് മേധാവി എ അക്ബറിന് നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ മാസം ഒന്നിനാണ് രാജഗോപാല്‍ അരുണിമ എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഒരു പോലിസ് ഉദ്യോഗസ്ഥന്‍ സ്വന്തം കര്‍ത്തവ്യം സത്യസന്ധമായി ചെയ്തതിന് സസ്‌പെന്‍ഷനും പിന്നാലെ ക്രൂശിക്കലും. മുഖ്യമന്ത്രി പറയുന്നു പോലിസ് അതിക്രമമത്രേ. അപ്പോള്‍ ആ അതിക്രമം കാട്ടാന്‍ പറഞ്ഞത് കോടതിയല്ലേ. അവിടെ ആ എസ്‌ഐ ആര്‍ക്കുവേണ്ടിയാണ് ജോലി ചെയ്തത്. സര്‍ക്കാര്‍ പറഞ്ഞിരിക്കുന്ന ജോലിയാണ് പോലിസുകാര്‍ ചെയ്യുന്നത്. ജോലി ചെയ്ത ഒരാളെ സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. ഉദ്യോഗസ്ഥരുടെ ആത്മാര്‍ഥത നശിപ്പിക്കുന്ന തീരുമാനമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ഇരട്ടച്ചങ്ക് എന്നു പറഞ്ഞുനടന്നയാള്‍ക്ക് നട്ടെല്ല് എങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഈ ഗതികേട് വരില്ലായിരുന്നു എന്നു പോസ്റ്റില്‍ വ്യക്തമാക്കുന്നു.
സംഭവം വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചെങ്കിലും സൈബര്‍സെല്ലിന്റെ സഹായത്തോടെ ഇത് വീണ്ടെടുക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക