|    Oct 17 Wed, 2018 4:45 am
FLASH NEWS
Home   >  Kerala   >  

മുഖ്യമന്ത്രിയെ തിരുത്തി കാനം;മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്

Published : 22nd January 2017 | Posted By: mi.ptk

kanampinarayi

തിരുവനന്തപുരം:മന്ത്രിസഭാ തീരുമാനങ്ങളെല്ലാം വിവരാവകാശ നിയമത്തിലൂടെ പുറത്തുവിടാന്‍ കഴിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയനെ തിരുത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്ലാ തീരുമാനങ്ങളും അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ചിലത് മാത്രം വെളിപ്പെടുത്തില്ലെന്ന നിലപാട് ശരിയല്ല-കാനം പറഞ്ഞു.
കാനം രാജേന്ദ്രന്‍ പറഞ്ഞ മറ്റ് കാര്യങ്ങള്‍:
•മന്ത്രിസഭാ തീരുമാനങ്ങല്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരേണ്ടതില്ലെന്ന് ആരുപറഞ്ഞാലും അംഗീകരിക്കാനാകില്ല.
•ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഇത്തരം നിലപാടുകളെ ഇടതുപക്ഷം ചോദ്യം ചെയ്തിരുന്നു.
•ഇടതുപക്ഷം ഭരിക്കുമ്പോല്‍ വിവരാവകാശ നിയമം അട്ടിമറിക്കാന്‍ പാടില്ല.
•വിവരാവകാശ നിയമം അട്ടിമറിക്കാന്‍ ശ്രമിച്ച യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ എല്‍ഡിഎഫ് തുടരരുത്.
മന്ത്രിസഭാ തീരുമാനങ്ങല്‍ അടക്കമുള്ള എല്ലാ വിവരങ്ങളും വിവരാവകാശ നിയമപ്രകാരം പുറത്തുവിടാനാകില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇങ്ങനെ പുറത്തുവിടുന്നത് ലക്ഷ്യം നേടാന്‍ തടസമാകുമെന്നും ചിലര്‍ ദുരുദ്ദേശത്തോടുകൂടി വിവരാവകാശ നിയമം ദുരുപയോഗം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss