|    Nov 18 Sat, 2017 4:37 am
Home   >  Todays Paper  >  Page 5  >  

മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചു വരുത്തിയത് അപമാനം

Published : 2nd August 2017 | Posted By: fsq

 

ആലപ്പുഴ: ക്രമസമാധാന പ്രശ്‌നത്തിന്റെ പേരില്‍ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചു വരുത്തിയത് കേരളത്തിന് അപമാനമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ക്രമസമാധാന പാലനം സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ പെട്ടതാണ്. ഈ വിഷയത്തില്‍ കേന്ദ്ര ഇടപെടലിനോട് യോജിപ്പില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ കടക്ക് പുറത്ത് പരാമര്‍ശം ശരിയായില്ല. മുഖ്യമന്ത്രിയുടെ നടപടി ശരിയോ തെറ്റോ എന്ന് താന്‍ പറയുന്നില്ലെന്നും ഇത് ജനങ്ങളാണ് വിലയിരുത്തേണ്ടതെന്നും ഉമ്മ ന്‍ചാണ്ടി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക