|    Dec 14 Fri, 2018 3:18 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി; പ്രതിഷേധക്കാരെ പോലിസ് തടഞ്ഞു

Published : 3rd December 2018 | Posted By: kasim kzm

ചെങ്ങന്നൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത കെയര്‍ ഹോം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രി സംസാരിക്കാന്‍ തുടങ്ങുന്നതിനിടെ വേദിക്ക് പുറത്തായി അഞ്ചു വനിതകള്‍ ശരണംവിളിച്ച് നാമജപ പ്രതിഷേധം നടത്തി. എന്നാല്‍ മുഖ്യമന്ത്രി ഇതു കാര്യമാക്കാതെ പ്രസംഗം തുടര്‍ന്നു. പരിപാടി നടക്കുന്ന വേദിയിലേക്കു മാര്‍ച്ച് നടത്തിയ പ്രതിഷേധക്കാരെയും പോലിസ് തടഞ്ഞു.
ചെങ്ങന്നൂരില്‍ പ്രളയത്തിലകപ്പെട്ടവര്‍ക്കായി സഹകരണ മേഖലയുടെ സഹായത്തോടെ 2000 വീടുകള്‍ നിര്‍മിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിനാണു ചെങ്ങന്നൂര്‍ എന്‍ജിനീയറിങ് കോളജില്‍ മുഖ്യമന്ത്രി എത്തിയത്. നേരത്തെ പരിപാടിക്കായി വരുന്നതിനിടെ ചെങ്ങന്നൂര്‍ മുളക്കുഴിയില്‍ വച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. കരിങ്കൊടി കാട്ടി പ്രതിഷേധിച്ചവരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനടക്കമുള്ളവര്‍ ചടങ്ങിനു നേരത്തെയെത്തി.
രാവിലെ 11നായിരുന്നു ഉദ്ഘാടനമെങ്കിലും 10ന് തന്നെ വേദിയും സദസ്സും നിറഞ്ഞു. പ്രതിഷേധ സൂചന ഉണ്ടായിരുന്നതിനാല്‍ കനത്ത പോലിസ് സുരക്ഷയിലാണു മുഖ്യമന്ത്രിയെത്തിയത്. ദേവസ്വം മന്ത്രിയുടെ അധ്യക്ഷപ്രസംഗം കഴിഞ്ഞ് മുഖ്യമന്ത്രി ഉദ്ഘാടനത്തിനൊരുങ്ങി. ഈ സമയത്താണു നേരത്തെ സദസ്സില്‍ ഇരിപ്പുറപ്പിച്ച പ്രതിഷേധക്കാരായ സ്ത്രീകള്‍ ശരണം വിളിച്ച് പ്രതിഷേധിച്ചത്. “
എല്ലായിടത്തും നാമജപമാണല്ലോ. പ്രതിഷേധങ്ങള്‍ ഒരുപാടു കണ്ടതാണെന്നും മുഖ്യമന്ത്രിപറഞ്ഞു. പ്രതിഷേധിച്ച അഞ്ചു സ്ത്രീകളെയും പോലിസ് അറസ്റ്റ് ചെയ്തു നീക്കി. ഉദ്ഘാടനം പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രി കനത്ത സുരക്ഷയില്‍ തന്നെ മടങ്ങി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ അറസ്റ്റിനെ തുടര്‍ന്നാണ് ബിജെപി പ്രതിഷേധം നടത്തിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss