|    Aug 19 Sat, 2017 1:27 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ് : യുവാവ് അറസ്റ്റില്‍

Published : 5th June 2017 | Posted By: fsq

 

കൊണ്ടോട്ടി: മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍. കുഴിമണ്ണ കാഞ്ഞിരപ്പിലാക്കല്‍ കെ പി ശിവകുമാര്‍ (35) ആണ് അറസ്റ്റിലായത്. ശിവകുമാര്‍ മുഖ്യമന്ത്രിയെ അപമാനിക്കുന്ന വിധത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് കണ്ടവര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. വിവാദ പോസ്റ്റ് പോലിസ് നീക്കം ചെയ്തു.  കൊണ്ടോട്ടി എസ്‌ഐ സാബു, ഉദ്യോഗസ്ഥരായ സിയാഉല്‍ ഹഖ്, സത്താര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ വീട്ടില്‍നിന്ന് പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക