|    Jul 18 Wed, 2018 2:26 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുഖ്യമന്ത്രിയുമായി യുഎഇ അംബാസഡര്‍ കൂടിക്കാഴ്ച നടത്തി

Published : 23rd September 2017 | Posted By: fsq

 

തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരി ഡോ. ശെയ്ഖ് സു ല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനത്തിനു മുന്നോടിയായി ഇന്ത്യയിലെ യുഎഇ അംബാസഡര്‍ ഡോ. അഹ്മദ് അല്‍ ബന്ന മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. ഷാര്‍ജ ഭരണാധികാരിയെ സ്വീകരിക്കാന്‍ കേരളം നടത്തുന്ന ഒരുക്കങ്ങളില്‍ അംബാസഡര്‍ നന്ദിയും സന്തോഷവും പ്രകടിപ്പിച്ചു. ഡോ. ശെയ്ഖ് സുല്‍ത്താന്‍ ബി ന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ സന്ദര്‍ശനം യുഎഇ-ഇന്ത്യാ ബന്ധം പൊതുവിലും യുഎഇ-കേരള ബന്ധം പ്രത്യേകിച്ചും ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. യുഎഇയില്‍ 30 ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്. അവരില്‍ ഭൂരിഭാഗവും കേരളീയരാണ്. കേരളവുമായി യുഎഇക്ക് നൂറ്റാണ്ടുകളായി ബന്ധമുണ്ട്.  കേരളവുമായി യുഎഇക്കുള്ള അടുപ്പത്തിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് കോണ്‍സുലേറ്റ് ആരംഭിച്ചതെന്ന് അംബാസഡര്‍ പറഞ്ഞു. യുഎഇ സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് 24നാണ് തിരുവനന്തപുരത്ത് എത്തുന്നത്. യുഎഇ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി ഡോ. ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ കേരളത്തിലേക്ക് ക്ഷണിച്ചിരുന്നു. സന്ദര്‍ശനത്തില്‍ കോഴിക്കോട് സര്‍വകലാശാല പ്രഖ്യാപിച്ച ഡിലിറ്റ് ബിരുദവും ഷാര്‍ജ ഭരണാധികാരി സ്വീകരിക്കും. 24 മുതല്‍ 28 വരെയാണ് സുല്‍ത്താന്റെ കേരളം സന്ദര്‍ശനം. 24നു വൈകീട്ട് 3നു ശെയ്ഖ് ഡോ. സുല്‍ത്താന്‍ തിരുവനന്തപുരത്ത് എത്തും. 25ന് അദ്ദേഹം കേരള മന്ത്രിസഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. 25ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. ഷാര്‍ജ സര്‍ക്കാരിന്റെ ഉന്നത പ്രതിനിധികളും സുല്‍ത്താനെ അനുഗമിക്കും. ഡോ. ശെയ്ഖ് സുല്‍ത്താന്‍ നേരത്തേ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് കേരളം സന്ദര്‍ശിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss